കുവൈത്ത്: പ്രവാസി സാഹിത്യോത്സവ്: കുവൈത്ത് സിറ്റി ജേതാക്കള്‍

കുവൈത്ത് സിറ്റി: രിസാല സ്റ്റഡി സര്‍ക്കിള്‍ കലാലയം സാംസ്കാരികവേദി സംഘടിപ്പിച്ച പതിമൂന്നാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവില്‍ 333 പോയന്റ് നേടി കുവൈത്ത് സിറ്റി ജേതാക്കളായി.

255 പോയന്റുമായി ഫഹാഹീല്‍ രണ്ടാം സ്ഥാനവും 240 പോയന്റുമായി ഫര്‍വാനിയ മൂന്നാം സ്ഥാനവും നേടി.

കലാപ്രതിഭയായി മുഹമ്മദ് ഫായിസിനെയും (ജലീബ്), സര്‍ഗപ്രതിഭയായി ഫാത്തിമ ഹാഷിമിനെയും (കുവൈത്ത്സിറ്റി) തെരഞ്ഞെടുത്തു. ദഫ്മുട്ട്, ഖവാലി, സംഘഗാനം, മാപ്പിളപ്പാട്ട്, മദ്ഹ്ഗാനം, പ്രസംഗം, പ്രബന്ധരചന, കഥ-കവിതാരചന, മാഗസിൻ ഡിസൈനിങ് തുടങ്ങിയ 67 ഇന മത്സരങ്ങളില്‍ കുവൈത്തിലെ അഞ്ചു സോണുകളില്‍നിന്നായി മുന്നൂറോളം മത്സരാര്‍ഥികള്‍ പങ്കെടുത്തു.

യൂനിറ്റ്, സെക്ടര്‍ മത്സരങ്ങള്‍ക്കുശേഷം സോണ്‍ തലങ്ങളില്‍ നടന്ന മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ പ്രതിഭകളാണ് ഇന്ത്യൻ സെൻട്രല്‍ സ്കൂള്‍ അബ്ബാസിയയില്‍ നടന്ന നാഷനല്‍ സാഹിത്യോത്സവില്‍ മാറ്റുരച്ചത്.

മുഹമ്മദ് ഷാഫി ലുലു, മുഹമ്മദലി മാംഗോ, മുഹമ്മദ് സിറാജ് ലാൻഡ്മാര്‍ക്ക്, അബ്ദുല്‍ നാസര്‍ സന അല്‍യെമൻ, അബ്ദുല്‍ സത്താര്‍ ക്ലാസിക്, സമീര്‍ മുസ്‍ലിയാര്‍, ഹാരിസ് പുറത്തീല്‍, നവാഫ് അഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Next Post

യു.കെ: നിലപാട് മാറ്റി ട്രഷറി, വിദേശ ജോലിക്കാരെ നിയോഗിക്കുന്നതിനെ എതിര്‍ത്ത് ജെറമി ഹണ്ട്

Fri Dec 1 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ബ്രിട്ടനില്‍ കുടിയേറ്റം സമ്പദ് വ്യവസ്ഥയ്ക്ക് സുപ്രധാനമാണെന്ന നിലപാടിലായിരുന്നു ട്രഷറി വിഭാഗം. എന്നാല്‍ വര്‍ഷങ്ങളായുള്ള ആ നിലപാട് തിരുത്തുന്നതായി സൂചന നല്‍കി ചാന്‍സലര്‍ ജെറമി ഹണ്ട്. ഇമിഗ്രേഷന്‍ നിയന്ത്രണം കര്‍ശനമാക്കുന്നതിന് എതിരെയുള്ള എതിര്‍പ്പുകള്‍ അവസാനിപ്പിക്കുന്നതായാണ് ഹണ്ടിന്റെ വാക്കുകള്‍.വേക്കന്‍സികള്‍ രൂപപ്പെടുമ്പോള്‍ വിദേശത്ത് നിന്നുള്ള ജീവനക്കാരെ എത്തിക്കുന്ന സ്ഥാപനങ്ങളെ ചാന്‍സലര്‍ വിമര്‍ശിച്ചു. ബ്രിട്ടീഷ് ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിലേക്കുള്ള ‘വലിയ മാറ്റത്തിന്’ സമയമായെന്ന് […]

You May Like

Breaking News

error: Content is protected !!