മസ്‌കറ്റ്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്തിയ മൂന്ന് പ്രവാസികള്‍ പിടിയില്‍. റോയല്‍ ഒമാൻ പോലീസാണ് മൂന്നംഗ സംഘത്തെ പിടികൂടിയത്.
ഏഷ്യൻ പൗരത്വമുള്ള മൂന്ന് പ്രവാസികളെയാണ് വടക്കൻ ബാത്തിനാ ഗവര്‍ണറേറ്റ് പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തത്. പിടികൂടിയവരില്‍ നിന്നും അമ്ബത് കിലോയിലധികം ക്രിസ്റ്റല്‍ മെത്ത് ബോട്ടില്‍ പിടികൂടിയതായി പോലീസ് അറിയിച്ചു.
അതേസമയം, കുവൈറ്റില്‍ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് 16 പേരാണ് അറസ്റ്റിലായത്. 12 വ്യത്യസ്ത കേസുകളിലാണ് ഇവര്‍ പിടിയിലായത്. ഇതുവരെ 11,250 കിലോഗ്രാം ലഹരിമരുന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിടികൂടിയ പ്രതികളെയും പിടിച്ചെടുത്ത ലഹരിമരുന്ന് ഉള്‍പ്പെടെയുള്ള വസ്തുക്കളും തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.