ഒമാന്‍: മറുനാട്ടില്‍ മലയാളി അസോസിയേഷൻ ക്രിസ്മസ്-പുതുവത്സര ആഘോഷം

മസ്കത്ത്: മറുനാട്ടില്‍ മലയാളി അസോസിയേഷന്റെ (എം.എൻ.എം.എ) ആഭിമുഖ്യത്തില്‍ ക്രിസ്മസ്-പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.

അസോസിയേഷൻ രക്ഷാധികാരി സദാനന്ദൻ എടപ്പാള്‍ ഉദ്ഘാടനം ചെയ്തു. വിജയ കുമാര്‍ അധ്യക്ഷവഹിചു. അസൈബ ഹോട്ടല്‍ അപ്പാര്‍ട്മെന്റില്‍ നടന്ന പരിപ്പാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. എം.എൻ.എം.എ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപ്പാടികള്‍ ആഘോഷം അവിസ്മരണീയമാക്കി.

വിവിധ വിഷയങ്ങളില്‍ ബോധവത്കരണ ക്ലാസുകള്‍ നടന്നു. അഡ്വ. പ്രസാദ്, മോട്ടിവേഷൻ സ്പീക്കര്‍ ഡോക്ടര്‍ രശ്മി കൃഷ്ണൻ, യോഗാ തെറാപ്പിസ്റ്റ് മധുമതി നന്ദകിഷോര്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. വിജയ് കൃഷ്ണ, ഷാജി കടമ്മനാട്, തുടങ്ങിയവര്‍ ക്രിസ്മസ്-പുതുവത്സര സന്ദേശം നല്‍കി സംസാരിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നിഷാ പ്രഭാകര്‍ സ്വാഗതവും അജി കുമാര്‍ നന്ദിയും പറഞ്ഞു. നിര്‍വാഹക സമിതി അംഗങ്ങള്‍ പരിപ്പാടിക്ക് നേതൃത്വം നല്‍കി.

Next Post

കുവൈത്ത്: കുവൈത്തില്‍ പ്രവാസികള്‍ക്ക് വായ്പ അനുവദിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

Wed Jan 17 , 2024
Share on Facebook Tweet it Pin it Email കുവൈത്തില്‍ പ്രവാസികള്‍ക്ക് വായ്പ അനുവദിക്കുന്നതിന് കുവൈത്തിലെ ബാങ്കുകള്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യൻമാര്‍ തുടങ്ങി പ്രഫഷനല്‍ തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് മുൻഗണന. ഉയര്‍ന്ന നിലവാരമുള്ള ക്രെഡിറ്റ് റെക്കോര്‍ഡ്, ജോലി സ്ഥിരത, ശമ്ബളം, സേവനാന്തര ആനുകൂല്യം എന്നിവ പരിഗണിച്ചാകും തീരുമാനം. സ്വദേശിവല്‍ക്കരണത്തിന് സാധ്യതയില്ലാത്ത തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്കും വായ്പ ലഭിക്കും. കുവൈത്തില്‍ 10 വര്‍ഷത്തെ സേവനവും കുറഞ്ഞത് […]

You May Like

Breaking News

error: Content is protected !!