ഒമാന്‍: സമൂഹമാധ്യങ്ങളിലെ അനധികൃത മാര്‍ക്കറ്റിങ്, നടപടി ശക്തമാക്കി അധികൃതര്‍

മസ്കത്ത്: സമൂഹ മാധ്യമങ്ങളിലെ അനധികൃത മാര്‍ക്കറ്റിങ്ങ്, പ്രമോഷനല്‍ പ്രവര്‍ത്തനങ്ങക്കെതിരെ നടപടി ശക്തമാക്കി അധികൃതര്‍.

ഇത്തരം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലംഘിച്ച വ്യക്തികളെ വിളിച്ചുവരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. വെബ്‌സൈറ്റുകളിലും സമൂഹ മാധ്യമങ്ങളിലും നടത്തുന്ന മാര്‍ക്കറ്റിങ്, പ്രമോഷനല്‍ പ്രവര്‍ത്തനങ്ങള്‍ കുറച്ചുനാളായി അധികൃതര്‍ നിരീക്ഷിച്ച്‌ കൊണ്ടിരിക്കുകയാണ്. ലൈസൻസുകള്‍ നേടാതെയും പൊതുധാര്‍മികിത ലംഘിച്ചും മറ്റ് വ്യവസ്ഥകള്‍ പാലിക്കാതെയുമാണ് ചിലര്‍ മാര്‍ക്കറ്റിങ്ങ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഈ സാഹചര്യത്തിലാണ് അധികൃതര്‍ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. അനധികൃത പ്രൊമോഷനല്‍, മാര്‍ക്കറ്റിങ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ വര്‍ഷത്തിന്‍റെ തുടക്കത്തിലും നിരവധിപേരെ അധികൃര്‍ വിളിപ്പിച്ചിരുന്നു.

വെബ്‌സൈറ്റുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മാര്‍ക്കറ്റിങ്, പ്രൊമോഷണല്‍ പ്രവര്‍ത്തനങ്ങളില്‍ നടത്തുന്നതിന് ലൈസൻസ് നേടണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇ-കോമേഴ്‌സ് ഇടപാടുകളും ഉപഭോക്തൃ അവകാശങ്ങളും സംരക്ഷിക്കുന്നതോടൊപ്പം വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും സംരക്ഷണം ഉറപ്പാക്കുക, സോഷ്യല്‍ മീഡിയയില്‍ ഉല്‍പ്പന്നങ്ങള്‍, ചരക്കുകള്‍, സേവനങ്ങള്‍ എന്നിവയുടെ വിപണനവും പ്രമോഷന്റെ മേല്‍നോട്ടം വഹിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പുറപ്പെടുവിച്ച മന്ത്രിതല തീരുമാനം അനുസരിച്ചാണ് ഈ നിര്‍ദ്ദേശം. എഴുത്ത്, വര, ചിത്രങ്ങള്‍, ചിഹ്നങ്ങള്‍, ശബ്ദം എന്നിവ വെബ്‌സൈറ്റുകളിലോ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രമാഷനും കാമ്ബയിനും ഉപയോഗിക്കുന്നത് ഇതിന്‍റെ പരിധിയില്‍ വരുമെന്ന് അധികൃതര്‍ ചൂണ്ടികാണിക്കുന്നു.

സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രൊമോട്ടര്‍മാര്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ വാണിജ്യ കാര്യ, ഇലക്‌ട്രോണിക് ട്രേഡ് വകുപ്പില്‍നിന്നാണ് ലൈസൻസ് എടുക്കേണ്ടത്. ഇൻവെസ്റ്റ് ഈസി പോര്‍ട്ടലിലൂടെ ലൈസൻസിന് അപേക്ഷിക്കാം. ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച്‌ ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള ലൈസൻസ് കാലയളവ് തിരഞ്ഞെടുക്കാം. കമ്ബനി വാണിജ്യ രജിസ്ട്രേഷൻ നടത്തിയതായിരിക്കണം. മാര്‍ക്കറ്റിങ്, വിനോദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാൻ നല്‍കിയ ലൈസൻസ് മുമ്ബ് സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്തിരിക്കരുത്. ചാരിറ്റി അല്ലെങ്കില്‍ സന്നദ്ധ സേവനങ്ങള്‍ പോലെയുള്ള ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍, വ്യാപാരി തന്‍റെ ഉല്‍പനങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ലൈസൻസ് നിര്‍ബന്ധമില്ല.

അപേക്ഷയിൻമേല്‍ 15 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അപേക്ഷ അംഗീകരിച്ചാല്‍ ഇ-മാര്‍ക്കറ്റിങിനും പ്രമോഷൻ പ്രവര്‍ത്തനങ്ങള്‍ക്കുമായി ലൈസൻസ് നല്‍കും. പിന്നീട് ഇവ പുതുക്കാവുന്നതാണ്. വ്യവസ്ഥകള്‍ ലംഘിച്ചാല്‍, 1000 റിയാലില്‍ കവിയാത്ത അഡ്മിനിസ്ട്രേറ്റീവ് പിഴ, ഒരു വര്‍ഷത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുക, ലൈസൻസ് പൂര്‍ണമായി റദ്ദാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കും ബന്ധപ്പെട്ടവര്‍ക്ക് അധികാരമുണ്ടാകും. സമൂഹ മാധ്യമങ്ങളില്‍ മാര്‍ക്കറ്റിങ്ങിനും പ്രമോഷനും കാമ്ബയിനും നടത്തുന്നതിന് ഈ വര്‍ഷം മാര്‍ച്ച്‌ മുതല്‍ ഒക്‌ടോബറിര്‍ വരെ നല്‍കിയത് ആകെ 1,080 ലൈസൻസുകളാണ്. വാണിജ്യ കാര്യ, ഇ-കോമേഴ്‌സ് വകുപ്പിന്‍റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം തടയുന്നതിനാണ് ഇത്തരം ലൈസൻസിങ് ചട്ടങ്ങള്‍ ഏര്‍പ്പെടുത്തിയിരികുന്നതതെന്ന് ഇ-കോമേഴ്‌സ് ഡിപ്പാര്‍ട്മെന്റ് മേധാവി ഹനാൻ ബിൻത് ഹുമൈദ് അല്‍ ജബ്രിയ പറഞ്ഞു.

Next Post

കുവൈത്ത്: ശൈത്യകാല അടിയന്തര സഹായം അനിവാര്യം

Thu Dec 7 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ശൈത്യകാലത്ത് ഗസ്സയിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് 10 ടണ്‍ അടിയന്തര സഹായം നല്‍കേണ്ടത് അനിവാര്യമാണെന്ന് പീസ് ചാരിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഹമദ് അല്‍ ഔൻ പറഞ്ഞു. വീടുകള്‍ ബോംബാക്രമണത്തില്‍ തകര്‍ന്നവര്‍ക്കും ഷെല്‍ട്ടറുകളിലും ആശുപത്രികളിലും താമസിക്കാൻ സൗകര്യമില്ലാത്തവര്‍ക്കും കുവൈത്തില്‍നിന്ന് അയക്കുന്ന ടെന്‍റുകള്‍ സഹായകരമാകും. ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിന് പീസ് ചാരിറ്റി ദശലക്ഷക്കണക്കിന് ദീനാര്‍ സംഭാവനകള്‍ ശേഖരിച്ചതായും […]

You May Like

Breaking News

error: Content is protected !!