കോഴിക്കോട്: നൃത്തച്ചുവട് തെറ്റിച്ച കുഞ്ഞിന് മര്‍ദ്ദനം, പൊലീസ് അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കണം, ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: നൃത്തച്ചുവടുകള്‍ തെറ്റിച്ചതിന് 11കാരിയെ നൃത്താധ്യാപകൻ മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.

കോഴിക്കോട് ടൗണ്‍ പൊലീസ് അസി. കമ്മീഷണര്‍ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. നവംബര്‍ 28ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

എരഞ്ഞിക്കല്‍ സമര്‍പ്പണ ഫൈൻ ആര്‍ട്ട്സ് എന്ന നൃത്ത വിദ്യാലയത്തിനെതിരെയാണ് പരാതി. സിബിഎസ്‌ഇ കലോത്സവത്തോട് അനുബന്ധിച്ച്‌ ഒക്ടോബര്‍ 27 ന് നടന്ന പരിശീലനത്തിനിടയിലാണ് സംഭവം. തുടര്‍ന്ന് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ കുട്ടി ചികിത്സ തേടി. മാതാപിതാക്കള്‍ എലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

Next Post

ഒമാന്‍: മലയാളികളുടെ അടിച്ചായക്ക് പ്രിയമേറുന്നു

Wed Nov 1 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: മലയാളികളുടെ പ്രിയപ്പെട്ട അടിച്ചായക്ക് ഒമാനിലും സ്വീകാര്യത വര്‍ധിക്കുന്നു. സമോവര്‍ ചായ, മീറ്റര്‍ ചായ തുടങ്ങിയ നിരവധി പേരുകളില്‍ അറിയപ്പെടുന്ന ഈ പ്രിയ പാനീയം മസ്കത്തിലെ നിരവധി ഹോട്ടലുകളിലും ഹൈപര്‍ മാര്‍ക്കറ്റുകളിലും ഇപ്പോള്‍ ലഭിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ തേടിപ്പിടിച്ച്‌ ചായപ്രേമികള്‍ പോകുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവിടം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ചില ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് പുറത്ത് പ്രത്യേകമായി സജ്ജീകരിച്ച്‌ […]

You May Like

Breaking News

error: Content is protected !!