കുവൈത്ത്: കുവൈത്തില്‍ രണ്ടുമാസത്തിനിടെ പൂട്ടിയത് 25 സ്ഥാപനങ്ങള്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ വ്യാപാര കേന്ദ്രങ്ങളില്‍ വാണിജ്യ വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു.

കഴിഞ്ഞ രണ്ടുമാസത്തിനിടയില്‍ 85ലധികം സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് 25 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി അധികൃതര്‍ അറിയിച്ചു.

കടകളില്‍ വില്‍പനക്ക് പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഉല്‍പന്നങ്ങളില്‍ രേഖപ്പെടുത്തിയ വില മാത്രമേ ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാവൂ എന്ന് സ്ഥാപനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദേശം നല്‍കി. നിയമങ്ങളും അതുമായി ബന്ധപ്പെട്ട ഉത്തരവുകളും ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പരിശോധന തുടരുമെന്നും മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

Next Post

യു.കെ: കാമുകിയെ കാണാനെത്തിയ 17 വയസ്സുകാരനെ കാമുകിയുടെ കൂട്ടുകാരി തടയാന്‍ ശ്രമിച്ചു കുപിതനായ യുവാവ് ആ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

Thu Sep 28 , 2023
Share on Facebook Tweet it Pin it Email ക്രോയ്ഡോണിലാണ് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്നത്തില്‍ ഇടപെട്ട് 15-കാരി മരണം ഏറ്റുവാങ്ങിയത്. മുന്‍ കാമുകിയെ തിരികെ നേടാനായി പൂക്കളുമായി എത്തിയ 17 കാരനായ വിദ്യാര്‍ത്ഥിയാണ് വിഷയത്തില്‍ ഇടപെട്ട സുഹൃത്തിനെ കുത്തിക്കൊന്നത്. ബസില്‍ വെച്ചുണ്ടായ പ്രശ്നങ്ങളാണ് ക്രോയ്ഡോണിലെ തെരുവില്‍ വെച്ച് തീര്‍ത്തതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഓള്‍ഡ് പാലസ് ഓഫ് ജോണ്‍ വൈറ്റ്ഗിഫ്റ്റ് സ്‌കൂളിലേക്ക് പോകവെയാണ് എലിയാന എന്ന 15-കാരി കൊല ചെയ്യപ്പെട്ടത്. […]

You May Like

Breaking News

error: Content is protected !!