യു.കെ: കാമുകിയെ കാണാനെത്തിയ 17 വയസ്സുകാരനെ കാമുകിയുടെ കൂട്ടുകാരി തടയാന്‍ ശ്രമിച്ചു കുപിതനായ യുവാവ് ആ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ക്രോയ്ഡോണിലാണ് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്നത്തില്‍ ഇടപെട്ട് 15-കാരി മരണം ഏറ്റുവാങ്ങിയത്. മുന്‍ കാമുകിയെ തിരികെ നേടാനായി പൂക്കളുമായി എത്തിയ 17 കാരനായ വിദ്യാര്‍ത്ഥിയാണ് വിഷയത്തില്‍ ഇടപെട്ട സുഹൃത്തിനെ കുത്തിക്കൊന്നത്. ബസില്‍ വെച്ചുണ്ടായ പ്രശ്നങ്ങളാണ് ക്രോയ്ഡോണിലെ തെരുവില്‍ വെച്ച് തീര്‍ത്തതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ഓള്‍ഡ് പാലസ് ഓഫ് ജോണ്‍ വൈറ്റ്ഗിഫ്റ്റ് സ്‌കൂളിലേക്ക് പോകവെയാണ് എലിയാന എന്ന 15-കാരി കൊല ചെയ്യപ്പെട്ടത്. വെറ്റ്ഗിഫ്റ്റ് സെന്ററില്‍ നം.60 ബസില്‍ നിന്നും ഇറങ്ങിയ ഒരു സംഘം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് പ്രശ്നം പൊട്ടിപ്പുറപ്പെട്ടതെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. തെരുവില്‍ നിരവധി കാല്‍നടക്കാര്‍ ഉള്ള രാവിലെ സമയത്തായിരുന്നു സംഭവം.

ബസില്‍ വെച്ച് മുന്‍ കാമുകിക്ക് പൂക്കള്‍ നല്‍കാന്‍ ആണ്‍കുട്ടി ശ്രമിച്ചതായാണ് ഒരു യൂത്ത് വര്‍ക്കര്‍ വ്യക്തമാക്കിയത്. എന്നാല്‍ പെണ്‍കുട്ടി ഇത് സ്വീകരിക്കാതിരുന്നതോടെ പ്രശ്നമായി മാറി. ബസില്‍ നിന്നും കുട്ടികള്‍ പുറത്തിറങ്ങിയെങ്കിലും ആണ്‍കുട്ടിക്ക് മറ്റ് ചില സാധനങ്ങള്‍ അടങ്ങിയ ബാഗ് തിരികെ നല്‍കാനും സുഹൃത്ത് ശ്രമിച്ചു. ഇതില്‍ അടിവീണതോടെ ഇര ഇടപെട്ടു. എന്നാല്‍ കൈയില്‍ കരുതിയ ഒരടി നീളമുള്ള സോംബി കത്തി പുറത്തെടുത്ത് ആണ്‍കുട്ടി ഇരയുടെ കഴുത്തിലും, നെഞ്ചിലും കുത്തിയിറക്കുകയായിരുന്നു.

ഒരു വാളുപോലെ വലുപ്പമുള്ള കത്തി ഉപയോഗിച്ച് കൃത്യം നിര്‍വ്വഹിച്ച ശേഷം അക്രമി സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ബസ് ഡ്രൈവറും, മറ്റ് യാത്രക്കാരും കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും എലിയാന സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കുട്ടിയുടെ രക്ഷിതാക്കളും വിവരം അറിഞ്ഞ് ഓടിയെത്തിയെങ്കിലും രാവിലെ 9.21-ഓടെ മരണമടഞ്ഞു.

Next Post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സഹോദരൻ അറസ്റ്റില്‍

Fri Sep 29 , 2023
Share on Facebook Tweet it Pin it Email കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സഹോദരൻ അറസ്റ്റില്‍. വീട്ടില്‍ വെച്ച്‌ നിരവധി തവണ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പോക്സോ വകുപ്പുപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ട് വര്‍ഷത്തോളമായി സ്വന്തം വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടി നിരന്തരം സഹോദരന്റെ പീഡനത്തിനിരയായത്. വയനാട് സ്വദേശികളായ ഇവര്‍ ജോലി ആവശ്യത്തിനായെത്തി താമരശ്ശേരിയ്ക്ക് സമീപം വീട് വാടകയ്ക്കെടുത്ത് […]

You May Like

Breaking News

error: Content is protected !!