കുവൈത്ത്: വിദേശികള്‍ക്ക് കുടുംബ വിസ അനുവദിക്കുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി 800 ദിനാറായി ഉയര്‍ത്തിയേക്കും

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിദേശികള്‍ക്ക് കുടുംബ വിസ അനുവദിക്കുന്നതിനുള്ള കുറഞ്ഞ ശമ്ബള പരിധി 800 ദിനാറായി ഉയര്‍ത്തിയേക്കുമെന്ന് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഇത് സംബന്ധിച്ച്‌ ആഭ്യന്തര മന്ത്രാലയം ഉടന്‍ തീരുമാനം പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തീരുമാനം ഒരേപോലെ ബാധകമായിരിക്കും.

അടിസ്ഥാന ശമ്ബളം തെളിയിക്കുന്നതിനു അപേക്ഷകന്‍ തൊഴില്‍ അനുമതി രേഖയുടെ പകര്‍പ്പിനൊപ്പം ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങളും സമര്‍പ്പിക്കേണ്ടി വരും. ഇത്തരമൊരു വ്യവസ്ഥ ഏര്‍പ്പെടുത്താനും മന്ത്രാലയം ആലോചിക്കുന്നുണ്ട്.

ജനസംഖ്യയിലെ അസന്തുലിതാവസ്ഥ പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉയര്‍ന്ന വരുമാനമുള്ള പ്രവാസികള്‍ക്ക് കുടുംബത്തെ കൊണ്ടുവരാനും, മികച്ച ജീവിതനിലവാരം ഉറപ്പുവരുത്താനും ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

500 ദിനാറാണ് നിലവില്‍ കുടുംബ വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്ബള പരിധി. എന്നാല്‍ കഴിഞ്ഞ മാസം മുതല്‍ കുടുംബ സന്ദര്‍ശക വിസ, കുടുംബ വിസ എന്നിവ നല്‍കുന്നത് നിര്‍ത്തിവച്ചിരുന്നു.

Next Post

കുവൈത്ത്: ചില രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് തൊഴില്‍ വിസ നല്‍കുന്നത് നിര്‍ത്തിവെച്ചു

Sat Sep 17 , 2022
Share on Facebook Tweet it Pin it Email ചില രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് തൊഴില്‍ വിസ നല്‍കുന്നത് കുവൈത്ത് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍, ഏതു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് തടസ്സം, അതിന്റെ കാരണം, എത്രകാലം തുടരും എന്നുള്ള വിശദീകരണങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ല. വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണവും പുറത്തുവന്നിട്ടില്ല. നേരത്തെ വിസിറ്റ് വിസയില്‍ കുവൈത്ത് കര്‍ശന നിയന്ത്രണം കൊണ്ടുവരുകയും ഫാമിലി വിസ അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തുകയും ചെയ്തിരുന്നു. പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ജൂണിലാണ് […]

You May Like

Breaking News

error: Content is protected !!