കുവൈത്ത്: കുവൈത്ത് കെ.എം.സി.സി. മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി ഐക്യദാര്‍ഢ്യം സംഘടിപ്പിച്ചു

കുവൈത്ത് : മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി മഹാ സമ്മേളനത്തോടനുബന്ധിച്ച്‌ കുവൈത്ത് കെ.എം.സി.സി. ഐക്യദാര്‍ഢ്യവും മര്‍ഹൂം ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും സംഘടിപ്പിച്ചു.

സ്നേഹത്തിന്‍റെയും ചേര്‍ത്തുപിടിക്കലിന്റെയും രാഷ്ട്രീയമാണ് ലീഗ് മുന്നോട്ട് വെക്കുന്നതെന്നും ആ രാഷ്ട്രീയത്തിനു മാത്രമേ ജനകീയ അടിത്തറയോടുകൂടി നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂവെന്നുമുള്ള വലിയൊരു സന്ദേശമാണ് എഴുപത്തഞ്ച് വര്‍ഷകാലത്തെ മുസ്ലിം ലീഗിന്റെ ചരിത്രം നമ്മെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന് സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു കൊണ്ട് പ്രമുഖ പ്രസംഗികനും കെ.എം.സി.സി. നേതാവുമായ ഇസ്മായില്‍ വള്ളിയോത്ത് പറഞ്ഞു.

നമ്മുടെ രാജ്യവും നമ്മുടെ സമൂഹവും ഒരു കെട്ട കാലത്തിലൂടെ മുന്നോട്ട് പോകുമ്ബോള്‍ അസഹിഷ്‌ണതയും അരാജകത്വവും നിറഞ്ഞ്, മതേതരത്തിനു മരണമണി മുഴങ്ങിക്കൊണ്ടിരിക്കുന്ന, ജനാധിപത്യ മൂല്യങ്ങള്‍ തിരസ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് മാനവിക ഐക്യവും മതേതരത്വവും മത സൗഹാര്‍ദ്ധവും നിലനിര്‍ത്താന്‍ സ്നേഹത്തിന് വേണ്ടി ശബ്‌ദിക്കാന്‍ സമൂഹത്തെ സജ്ജമാക്കുക എന്ന വലിയ ദൗത്യമാണ് ലീഗ് ഏറ്റെടുത്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈത്ത് കെ.എം.സി.സി.ആക്ടിംഗ് പ്രസിഡന്‍്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍ അദ്ധ്യക്ഷത വഹിച്ച പരിപാടി അവയവ ദാനത്തിന്‍്റെ കുവൈത്ത് അംബാസഡറായ ഫാദര്‍ ഡേവിസ് ചിറമേല്‍ ഉദ്ഘാടനം ചെയ്തു. ജന ഹൃദയങ്ങളില്‍ സ്നേഹത്തിന്റെ പൂക്കള്‍ വിരിയിച്ച അതുല്യ പ്രതിഭയായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് ഫാ. ചിറമേല്‍ പറഞ്ഞു. മെഡെക്സ് ചെയര്‍മാന്‍ ഫാസ് മുഹമ്മദലി തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രവാസജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക് മടങ്ങുന്ന അബൂബക്കര്‍ സിദ്ധീഖ് എസ്.പിക്ക് യാത്രയപ്പും നല്‍കി.

കെ.ഐ.സി. വൈസ് ചെയര്‍മാന്‍ ഉസ്മാന്‍ ദാരിമി, കുവൈത്ത് കെ.എം.സി.സി. വൈസ് പ്രസിഡന്‍റുമാരായ എന്‍.കെ. ഖാലിദ് ഹാജി, ഷഹീദ് പട്ടില്ലത്ത്, ഹാരിസ് വള്ളിയോത്ത്, സെക്രട്ടറിമാരായ എഞ്ചിനീയര്‍ മുഷ്താഖ്, ഷരീഫ് ഒതുക്കുങ്ങല്‍, റസാഖ് അയ്യൂര്‍ ആശംസകളര്‍പ്പിച്ചു.

സിദ്ധീഖ് മറുപടി പ്രസംഗം നിര്‍വ്വഹിച്ചു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി ടി.ടി.ഷംസു സ്വാഗതവും സെക്രട്ടറി സിറാജ് എരഞ്ഞിക്കല്‍ നന്ദിയും പറഞ്ഞു.

Next Post

വൃക്കയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

Sun Mar 12 , 2023
Share on Facebook Tweet it Pin it Email വൃക്കയുടെ ആരോഗ്യം ശരീരത്തിലെ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ്. എന്നാല്‍ പലപ്പോഴും വൃക്കയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് തിരിച്ചറിയാന്‍ സമയം വൈകുന്നു. വൃക്കരോഗങ്ങള്‍ ബാധിച്ചാല്‍ അത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നു. വൃക്കരോഗം അവസാന ഘട്ടത്തിലെത്തിയാല്‍ ഡയാലിസിസോ വൃക്ക മാറ്റി വയ്ക്കലോ മാത്രമാണ് പരിഹാരം. നമ്മുടെ വൃക്കകള്‍ രക്തത്തില്‍ നിന്ന് മാലിന്യങ്ങളും അധിക ദ്രാവകങ്ങളും ഫില്‍ട്ടര്‍ ചെയ്യാന്‍ പ്രവണത കാണിക്കുന്നതിനാല്‍ […]

You May Like

Breaking News

error: Content is protected !!