ദുബൈ: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയുടെ ആവശ്യപ്രകാരം ജയിലിലെത്തിച്ച്‌ ദുബൈ പൊലീസ്

ദുബൈ: അമ്മയുടെ ആവശ്യപ്രകാരം മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ജയിലിലെത്തിച്ച്‌ ദുബൈ പൊലീസ്. നൈഫ് പൊലീസ് സ്റ്റേഷനിലെ വിക്ടിം സപ്പോര്‍ട്ട് ടീമാണ് മാനുഷിക പരിഗണന നല്‍കി വിദേശ യുവതിയുടെ ആവശ്യം അംഗീകരിച്ചത്.

തന്റെ കുഞ്ഞിനെ വിശ്വസിച്ച്‌ ഏല്‍പ്പിക്കാന്‍ ആരുമില്ലാത്തതിനാല്‍ കുഞ്ഞിനെയും തനിക്കൊപ്പം താമസിപ്പിക്കണമെന്ന് അമ്മ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു.

ആഫ്രിക്കക്കാരിയായ മറ്റൊരു യുവതിയുമായി അടിപിടിയുണ്ടാക്കിയ കേസിലാണ് നൈഫ് പൊലീസ് യുവതിയെ കസ്റ്റിഡിയിലെടുത്തതെന്ന് പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ. താരിഖ് മുഹമ്മദ് നൂര്‍ തഹ്‍ലക് പറഞ്ഞു. എന്നാല്‍ തനിക്ക് ബന്ധുക്കളാരുമില്ലെന്നും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വിശ്വസിച്ച്‌ ഏല്‍പ്പിക്കാന്‍ പറ്റിയ ആരുമില്ലെന്നും പൊലീസിലെ ഒരു വനിതാ ഉദ്യോഗസ്ഥയോട് യുവതി പറയുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ദുബൈ പൊലീസിലെ വിക്ടിം സപ്പോര്‍ട്ട് ടീം ദുബൈ ഹോസ്‍പിറ്റലിന്റെ സഹായത്തോടെ തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കുഞ്ഞിനെ അമ്മയുടെ അടുത്തെത്തിച്ചത്.

Next Post

ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിലേക്ക്; വ്യാപാരവും സുരക്ഷയും പ്രധാന ചര്‍ച്ച

Sun Apr 17 , 2022
Share on Facebook Tweet it Pin it Email ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ദ്വിദിന സന്ദര്‍ശനത്തിനായി വ്യാഴാഴ്ച്ച ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യാപാരവും സുരക്ഷയും സംബന്ധിച്ച കാര്യത്തില്‍ ചര്‍ച്ച നടത്തും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പോയതിനുശേഷം, യാഥാസ്ഥിതിക സര്‍ക്കാര്‍ ഏഷ്യ-പസഫിക്കിലെ രാജ്യങ്ങളുമായുള്ള വ്യാപാര-സുരക്ഷാ ബന്ധങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ശ്രമങ്ങള്‍ ശക്തമാക്കി വരികയാണ്. ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറും ചര്‍ച്ചകളില്‍ ഇടംപിടിക്കും. 2035-ഓടെ പ്രതിവര്‍ഷം […]

You May Like

Breaking News

error: Content is protected !!