ഒമാൻ: വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ഒമാനില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നവംബര്‍ 29 തിങ്കളാഴ്ച മുതല്‍ ഡിസംബര്‍ ഒന്ന് ബുധനാഴ്ച വരെ ന്യൂനമര്‍ദ്ദം ഒമാനെയും ബാധിക്കുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

ആയതിനാല്‍ തന്നെ അന്തരീക്ഷം മേഘാവൃതമായിരിക്കും. രാജ്യത്ത് വ്യാപക മഴയ്ക്കും സാധ്യതയുണ്ട്. ഇടക്കിടെ ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട് എന്നും അധികൃതര്‍ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. അല്‍ ഹജാര്‍ മലനിരകളിലും പരിസര പ്രദേശങ്ങളിലും മുസന്ദം, വടക്കന്‍ അല്‍ ബത്തിന, തെക്കന്‍ അല്‍ ബത്തിന, മസ്‌കറ്റ്, തെക്കന്‍ അല്‍ ശര്‍ഖിയ എന്നീ ഗവര്‍ണറേറ്റുകളിലെ വാദികളിലും വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാധ്യതയും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ കടല്‍ ശാന്തമായിരിക്കുമെന്നും തിരമാലകള്‍ 2.0 മീറ്റര്‍ ഉയരത്തില്‍ രൂപപ്പെടുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ അറിയിക്കുകയുണ്ടായി.

Next Post

സൗദി: കോവിഡിന്റെ പുതിയ വകഭേദമായ 'ഒമൈക്രോണ്‍' - ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് കൂടി താല്‍ക്കാലിക യാത്രാ വിലക്കേര്‍പ്പെടുത്തി

Mon Nov 29 , 2021
Share on Facebook Tweet it Pin it Email ജിദ്ദ: കോവിഡിന്റെ പുതിയ വകഭേദമായ ‘ഒമൈക്രോണ്‍’ വൈറസ് വ്യാപിച്ചതിനെത്തുടര്‍ന്ന് ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് കൂടി സൗദി അറേബ്യ താല്‍ക്കാലിക യാത്രാ വിലക്കേര്‍പ്പെടുത്തി. മലാവി, സാംബിയ, മഡഗാസ്കര്‍, അംഗോള, സീഷെല്‍സ്, മൗറീഷ്യസ്, കൊമോറോസ് എന്നിവയാണ് വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്കും തിരിച്ചുമുള്ള സര്‍വിസുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍ നിന്നും സൗദിയില്‍ പ്രവേശിക്കുന്ന വിദേശികള്‍ വിലക്കില്ലാത്ത മറ്റേതെങ്കിലും […]

You May Like

Breaking News

error: Content is protected !!