ഒമാന്‍: ഒമാനില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഏപ്രില്‍ 16 മുതല്‍ പ്രതിരോധ കുത്തിവെയ്പ്പെടുക്കും

മസ്‌കത്ത്: ഒമാനില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഏപ്രില്‍ 16 മുതല്‍ പ്രതിരോധ കുത്തിവെയ്പ്പെടുക്കാന്‍ തുടങ്ങും. ഒമാന്‍ ആരോഗ്യമന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്. രാജ്യത്തെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലാണ് കുത്തിവെയ്പ്പു നടത്തുന്നത്. ഒമാനിലെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും വാക്സിന്‍ സ്വീകരിക്കാം.

ഹജ്ജ് തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യ നിര്‍ദേശിച്ച പ്രതിരോധ കുത്തിവെയ്പ്പുകളാണ് ഒമാന്‍ സര്‍ക്കാര്‍ നല്‍കുന്നത്. തീര്‍ഥാടകര്‍ക്ക് കൊവിഡ് വാക്സിന്‍ നിര്‍ബന്ധമാണെന്ന് സൗദി നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ മെനിഞ്ചെറ്റിസ്, ഇന്‍ഫ്ലുവന്‍സ വാക്സിനുകളും തീര്‍ഥാടകര്‍ നിര്‍ബന്ധമായും സ്വീകരിച്ചിരിക്കണമെന്നാണ് നിര്‍ദേശം. പൊതുജനങ്ങളുടെ ആരോഗ്യം പരിഗണിച്ചാണ് ഇത്തരത്തില്‍ കുത്തിവെയ്പ്പുകള്‍ എടുക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വിശദമാക്കി.

ഒമാനില്‍ നിന്നും 14,000 പേര്‍ക്കാണ് ഈ വര്‍ഷം ഹജ്ജ് ക്വാട്ട അനുവദിച്ചത്. അതേസമയം 13,098 സ്വദേശികള്‍ക്കും 500 വിദേശികള്‍ക്കും മാത്രമാണ് ഇത്തവണ ഹജ്ജിന് അവസരം ലഭിക്കുക. ഇവര്‍ക്ക് പുറമെ 402 അംഗ ഔദ്യോഗിക സംഘവും ഹജ്ജ് തീര്‍ഥാടക സംഘത്തിലുള്‍പ്പെടും. ഒമാനിലെ ഹജ്ജ് തീര്‍ഥാടകരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച്‌ കൂടുതലാണ്. അതേസമയം ഹജ്ജ് ക്വാട്ടയില്‍ കാര്യമായ വര്‍ധനവില്ലെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 8336 പേര്‍ക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. ആദ്യം 6000 പേര്‍ക്കാണ് അവസരം ലഭിച്ചതെങ്കില്‍ പിന്നീട് 2338 പേര്‍ക്ക് കൂടി അവസരം ലഭ്യമാക്കുകയായിരുന്നു.

Next Post

കുവൈത്ത്: കുവൈത്ത് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വിലക്കുറവ് - പ്രതിസന്ധി തുടരുന്നു

Mon Apr 10 , 2023
Share on Facebook Tweet it Pin it Email കുവൈത്തിലെ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ വില കുറയല്‍ പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു. രാജ്യത്തെ വര്‍ധിച്ചുവരുന്ന പലിശനിരക്കും വാണിജ്യ നിക്ഷേപ മേഖലകളിലെ വെല്ലുവിളികളുമാണ് മേഖലയിലെ വിലയിടിവിന് കാരണമാകുന്നതെന്നാണ് സാമ്ബത്തിക മേഖലയിലെ വിലയിരുത്തല്‍. രാജ്യത്തെ സ്വകാര്യ ഭവനങ്ങളുടെ വിപണിയിലെ ഇടപാടുകളുടെ മൂല്യം കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഗണ്യമായി കുറഞ്ഞതായാണ് നിലവിലെ സാമ്ബത്തിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. 2023 ആദ്യ പാദത്തില്‍ മാത്രം […]

You May Like

Breaking News

error: Content is protected !!