കുവൈത്ത്: ഗള്‍ഫില്‍ ഒരു ജോലി എന്നതാണോ സ്വപ്നം – കുവൈത്ത് അരാമെക്സ് കമ്ബനിയില്‍ നിരവധി അവസരങ്ങള്‍

ജോലി അന്വേഷിച്ച്‌ നടക്കുന്നവരാണോ നിങ്ങള്‍? അല്ലെങ്കില്‍ ഗള്‍ഫില്‍ ഒരു ജോലി എന്നത് നിങ്ങളുടെ സ്വപ്നമാണോ എങ്കില്‍ അവസരങ്ങളുണ്ട്. 1982ല്‍ സ്ഥാപിതമായ അരാമെക്സ് കമ്ബനി ബിസിനസ്, ഷിപ്പിങ്‌, കൊറിയര്‍ മുതലായ മേഖലയിലെ അറിയപ്പെടുന്നതും ഭേദപ്പെട്ടതുമായ കമ്ബനികളില്‍ ഒന്നാണ്.

ദുബായില്‍ ആസ്ഥാനമുള്ള കമ്ബനി ലോകത്തൊട്ടാകെ ബിസിനസുകള്‍ അവയുടെ ഉപഭോക്താക്കള്‍ എന്നിവരെ ബന്ധിപ്പിക്കുന്നതിനും കമ്ബനികളുടെ പ്രവര്‍ത്തനങ്ങളും നെറ്റ് വര്‍ക്കും വ്യാപിപ്പിക്കുന്നതിനും വേണ്ട സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നുണ്ട്. ഇപ്പോള്‍ നിരവധി ഒഴിവുകളിലേക്ക് അരാമെക്സ് തൊഴില്‍ അന്വേഷകരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നുണ്ട്. തൊഴില്‍ അന്വേഷകര്‍ക്ക് വേണ്ടി വിവിധ തസ്തികകളിലേക്ക് അരാമെക്സ് അപേക്ഷകള്‍ ക്ഷണിക്കുന്നുണ്ട്.

സ്റ്റോറുകള്‍, ഏജന്റ് സെലക്ഷന്‍, ഷിപ്പ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ്, ബില്ലിങ്‌ സെക്ഷന്‍, എച്ച്‌. ആര്‍, കാര്‍ഗോ എന്‍ക്വയറി, ഇന്റര്‍നാഷണല്‍ ക്ലൈന്റ്സുമായുള്ള ആശയവിനിമയം, കസ്റ്റമര്‍ സപ്പോര്‍ട്ട്, ഷിപ്പ്മെന്റിനെ മാനേജ് ചെയ്യല്‍, ഷെയര്‍ഹോള്‍ഡേഴ്സുമായുള്ള ആശയവിനിമയം, ജോലി റിപ്പോര്‍ട്ട് ചെയ്യലും മറ്റ് അനുബന്ധ കാര്യങ്ങളും തുടങ്ങി പല വ്യത്യസ്ഥ മേഖലകളിലും പ്രവര്‍ത്തിക്കാനും തൊഴില്‍ ചെയ്യാനുമുള്ള അവസരം കമ്ബനി നല്‍കും. ജോലിയുടെ ഭാഗമായി ഈ മേഖലകളില്‍ എല്ലാം ഇടപെടേണ്ടിവരും

ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത

ലോജിസ്റ്റിക്ക്സിലോ അല്ലെങ്കില്‍ സമാന മേഖലയിലോ ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യത

ചരക്ക് കൈമാറ്റ മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെയെങ്കിലും പരിചയം
കസ്റ്റമര്‍ സര്‍വീസ്, അക്കൗണ്ട് മാനേജ്മെന്റ് രംഗത്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന

കമ്ബനി, ജോലികള്‍, അപേക്ഷിക്കേണ്ട വിധം എന്നിവയറിയാന്‍ ലിങ്ക് തുറക്കുക: https://careers.aramex.com/job/Kuwait-Freight-Specialist/925791501/

Next Post

യു.കെ: എന്‍എച്ച്എസ് നേഴ്‌സുമാരുടെ സമരത്തെ നിയമപരമായി നേരിടാനൊരുങ്ങി സര്‍ക്കാര്‍, പണിമുടക്ക് നിയമവിരുദ്ധം

Sat Apr 22 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: എന്‍എച്ച്എസ് നേഴ്‌സുമാര്‍ നടത്താനിരിക്കുന്ന സമരത്തെ നിയമപരമായി നേരിടാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നു. ഇതിന്റെ ഭാഗമായി രണ്ട് ദിവസത്തെ യൂണിയന്റെ സമരപരിപാടികള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ബുധനാഴ്ച എന്‍ എച്ച് എസിന്റെ ഭാഗത്തു നിന്ന് നേഴ്‌സിംഗ് യൂണിയനായ റോയല്‍ കോളേജ് ഓഫ് നേഴ്‌സിംഗിന് കത്തയച്ചു. പണിമുടക്കിനെ തടഞ്ഞു കൊണ്ടുള്ള കോടതി ഉത്തരവ് സമ്പാദിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ […]

You May Like

Breaking News

error: Content is protected !!