യു.കെ: എന്‍എച്ച്എസ് നേഴ്‌സുമാരുടെ സമരത്തെ നിയമപരമായി നേരിടാനൊരുങ്ങി സര്‍ക്കാര്‍, പണിമുടക്ക് നിയമവിരുദ്ധം

ലണ്ടന്‍: എന്‍എച്ച്എസ് നേഴ്‌സുമാര്‍ നടത്താനിരിക്കുന്ന സമരത്തെ നിയമപരമായി നേരിടാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നു. ഇതിന്റെ ഭാഗമായി രണ്ട് ദിവസത്തെ യൂണിയന്റെ സമരപരിപാടികള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ബുധനാഴ്ച എന്‍ എച്ച് എസിന്റെ ഭാഗത്തു നിന്ന് നേഴ്‌സിംഗ് യൂണിയനായ റോയല്‍ കോളേജ് ഓഫ് നേഴ്‌സിംഗിന് കത്തയച്ചു. പണിമുടക്കിനെ തടഞ്ഞു കൊണ്ടുള്ള കോടതി ഉത്തരവ് സമ്പാദിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ . എന്നാല്‍ ഈ നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ആര്‍സിഎന്‍ വ്യക്തമാക്കി. നിലവില്‍ ഏപ്രില്‍ 30 ഞായറാഴ്ച ആരംഭിച്ച് മെയ് 2 ചൊവ്വാഴ്ച രാത്രി 8 മണി വരെയാണ് ആര്‍ സി എന്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേയുമായി ആര്‍ സി എന്‍ ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളന്‍ ഈ ആഴ്ച കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന അഭിപ്രായം ഭരണപക്ഷത്തു നിന്ന് തന്നെ ശക്തമാണ്. കൂടുതല്‍ ദോഷകരമായ നടപടികള്‍ ഒഴിവാക്കാന്‍ ആരോഗ്യവകുപ്പ് ചര്‍ച്ചകള്‍ വീണ്ടും നടത്തുമെന്ന് മുന്‍ ടോറി പാര്‍ട്ടി ചെയര്‍ ജേക്ക് ബെറി ആവശ്യപ്പെട്ടു.

യുകെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ നിലവിലെ ശമ്പള വര്‍ദ്ധനവില്‍ സന്തുഷ്ടരല്ലെന്ന വാര്‍ത്ത മലയാളംയുകെ ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു . വളരെ നാളുകളായുള്ള പ്രതിഷേധത്തിനും സമരപരമ്പരകള്‍ക്കും ശേഷമാണ് ബ്രിട്ടനില്‍ നേഴ്‌സുമാരും ആംബുലന്‍സ് ജീവനക്കാരടക്കമുള്ള എല്ലാ എന്‍എച്ച് എസ് സ്റ്റാഫിനും 5 ശതമാനം ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ചത്. അതോടൊപ്പം കുറഞ്ഞത് 1655 പൗണ്ട് ഒറ്റ തവണ പെയ്‌മെന്റ് ആയി നല്‍കുകയും ചെയ്തു. ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലെയും എന്‍എച്ച്എസ് നേതൃത്വവും സമര രംഗത്തായിരുന്ന 14 യൂണിയനുകളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ ഈ തീരുമാനത്തിലെത്തിയത് . എന്നാല്‍ സര്‍ക്കാരും എന്‍ എച്ച് എസിലെ വിവിധ നേഴ്‌സിംഗ് യൂണിയന്‍ നേതാക്കളും തമ്മിലുള്ള ചര്‍ച്ചയില്‍ സമവായത്തിലെത്തിയ ശമ്പള വര്‍ദ്ധനവിനെതിരെ യൂണിയന്‍ അംഗങ്ങള്‍ വോട്ട് ചെയ്തതോടെയാണ് നഴ്‌സുമാര്‍ വീണ്ടും സമരത്തിന് തയ്യാറെടുക്കുന്നത്.

Next Post

ഒമാന്‍: വിദേശികളെ വിവാഹം കഴിക്കാം,നടപടികള്‍ ലളിതമാക്കി; ഒമാനില്‍ ചട്ടങ്ങളില്‍ ഇളവ് വരുത്തി അധികൃതര്‍

Sun Apr 23 , 2023
Share on Facebook Tweet it Pin it Email മസ്‌ക്കത്ത്: വിദേശികളെ വിവാഹം കഴിക്കുന്നതിന് ഒമാനില്‍ നിലനിന്നിരുന്ന നടപടികള്‍ ലളിതമാക്കി സര്‍ക്കാര്‍.ഒമാനില്‍ നടപ്പാക്കുന്ന സാമൂഹിക പരിഷ്‌കരണങ്ങളുടെ ഭാഗമാണ് പുതിയ ഇളവ്.കഴിഞ്ഞ ആഴ്ച ഇറങ്ങിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തേക്ക് വിദേശികളെ ആകര്‍ഷിക്കുക എന്ന ആശയമാണ് പുതിയ സര്‍ക്കാരിന്.പുതിയ കാലത്ത് വിവാഹ കാര്യത്തിലുള്ള കടുത്ത നടപടിക്രമങ്ങള്‍ ആവശ്യമില്ലെന്നു ഭരണകൂടം മനസിലാക്കുന്നു.2020ല്‍ ഹൈതം ബിന്‍ താരിഖ് ആലു സെയ്ദ് സുല്‍ത്താനായ ശേഷമാണ് […]

You May Like

Breaking News

error: Content is protected !!