കുവൈത്ത്: തൊഴില്‍ വിപണിയിലെ ക്ഷാമം- കുവൈറ്റിലേക്ക് മറ്റ്‌ രാജ്യങ്ങളില്‍ നിന്ന്‌ തൊഴിലാളികളെ എത്തിക്കാന്‍ ആലോചന

കുവൈറ്റ് സിറ്റി: കുവൈറ്റിലെ തൊഴില്‍ വിപണിയിലെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി മറ്റ് രാജ്യങ്ങളില്‍ നിന്നു തൊഴിലാളികളെ എത്തിക്കാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ നടപടികള്‍ ആരംഭിച്ചു.

ഇതിന്റെ ഭാഗമായി മറ്റ് രാജ്യങ്ങളുമായി തൊഴില്‍ ധാരണപത്രത്തില്‍ ഒപ്പുവെക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആക്ടിങ് പ്രതിരോധമന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അസ്സ ബാഹ് നിര്‍ദേശം നല്‍കിയതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു.

രാജ്യത്തെ തൊഴില്‍ വിപണിയില്‍ ജന സംഖ്യാ അസന്തുലിതാവസ്ഥ ഒഴിവാക്കാനാണ് പുതിയ രാജ്യങ്ങളില്‍ നിന്നുള്ള റിക്രൂട്ട്മെന്‍്റ് നടത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. ഒമ്ബത് ലക്ഷത്തിലധികം വരുന്ന ഇന്ത്യക്കാരാണ് നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ ശക്തിയെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിച്ചിരുന്നു.

Next Post

യു.കെ: ചാള്‍സ് മൂന്നാമന്‍ കിരീടമണിഞ്ഞു ബ്രിട്ടനില്‍ ചരിത്രമുഹൂര്‍ത്തം

Sat May 6 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: നൂറ്റാണ്ടിന്റെ ചരിത്രകൗതുകവും ആഘോഷമേളവും പകര്‍ന്ന് ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവ് കിരീടമണിഞ്ഞു.കാമില രാജ്ഞിയെയും കിരീടം അണിയിച്ചു. ചരിത്രപരമായ ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കുമാണ് ബക്കിങാം കൊട്ടാരവും വെസ്റ്റ്മിനിസ്റ്റര്‍ ആബെയും സാക്ഷ്യം വഹിച്ചത്.കിരീടവകാശി വില്യം രാജകുമാരന്‍ ചാള്‍സ് രാജാവിന് മുന്നില്‍ കൂറ് പ്രഖ്യാപിച്ചു. ചാള്‍സ് മൂന്നാമന്‍ രാജാവിനെ കാന്റര്‍ബറി ആര്‍ച്ച്‌ ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി കിരീടം അണിയിച്ചത്. 1937 ന് ശേഷം […]

You May Like

Breaking News

error: Content is protected !!