യു.കെ: ലണ്ടനില്‍ വെടിവയ്പ്പില്‍ രണ്ടു പേര്‍ മരിച്ചു

ലണ്ടന്‍: ബ്രിട്ടീഷ് തലസ്ഥാനം ലണ്ടന്‍ നഗരത്തില്‍ ബ്രിക്സ്റ്റണില്‍ കാര്‍ യാത്രക്കാരും മോപഡ് യാത്രക്കാരും തമ്മിലുണ്ടായ വെടിവയ്പ്പില്‍ മരിച്ചത് രണ്ടു പേര്‍. ഞായറാഴ്ച രാത്രിയോടെ നടന്ന സംഭവത്തില്‍ 12 തവണയെങ്കിലും വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ട്. പൊലീസ് അക്രമികള്‍ക്കായി അന്വേഷണം തുടങ്ങി. പൊലീസെത്തിയപ്പോള്‍ രണ്ടുപേര്‍ നിലത്ത് പരിക്കേറ്റ് കിടക്കുന്ന അവസ്ഥയിലായിരുന്നു. അടിയന്തര ചികിത്സ നല്‍കിയെങ്കിലും മരണമടഞ്ഞു. ഒരു കാര്‍ സംഭവ സ്ഥലത്തിന് അടുത്ത് അപകടത്തില്‍പ്പെട്ടിട്ടുണ്ട്. മോപ്പഡില്‍ വന്നവരും കാറില്‍ വന്നവരും തമ്മിലുണ്ടായ വെടിവയ്പ്പാണെന്നും ആ കാര്‍ ആണ് അപകടത്തിലായതെന്നും ദൃക്സാക്ഷികള്‍ പറയുന്നു.

മരണപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ തുടങ്ങൂ. ചില റോഡുകള്‍ അടച്ചിരുന്നു. പൊലീസ് ഇവിടെ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവര്‍ പൊലീസുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശമുണ്ട്. സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ എംപി ഹെലെല്‍ ഹായെസ് കൊല്ലപ്പെട്ടവരുടെ പ്രിയപ്പെട്ടവരോട് സഹതാപം ഉണ്ടെന്നും എന്നാല്‍ ഇങ്ങനെ ക്രൂരകൃത്യം നേരിട്ടുകാണാന്‍ ഇടയായ നിഷ്‌കളങ്കരായ ആളുകളെ കുറിച്ച് ആശങ്കയുണ്ടെന്നും ട്വീറ്റ് ചെയ്തു. ഇതുവരെ സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Next Post

'കാരശ്ശേരി മാഷിനൊപ്പം'- സ്കോട്ട്ലാൻഡ് മലയാളി അസോസിയേഷൻ ചാറ്റ് ഷോ സംഘടിപ്പിച്ചു

Wed Nov 2 , 2022
Share on Facebook Tweet it Pin it Email ‘മാനവികതയും  സഹിഷ്ണുതയും’  എന്ന വിഷയത്തെ ആസ്പദമാക്കി സ്കോട്ലാന്റിലെ ഗ്ലാസ്‌ഗോവിൽ‘കാരശ്ശേരി മാഷിനൊപ്പം’ എന്ന ടൈറ്റലിൽ സ്കോട്ലാന്റ് മലയാളി അസോസിയേഷൻ ചാറ്റ് ഷോ സംഘടിപ്പിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഗ്ലാസ്ഗോവിലും പരിസരത്തുമുള്ള നിരവധി ആളുകൾ പരിപാടിയിൽ സംബന്ധിച്ചു. മലയാള ഭാഷയാണ് മലയാളികളെ പരസ്പരം കോർത്തിണക്കുന്ന സുപ്രധാന ഘടകമെന്നു എം എൻ കാരശ്ശേരി അഭിപ്രായപ്പെട്ടു. മറ്റു പല സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു […]

You May Like

Breaking News

error: Content is protected !!