കുവൈത്ത്: കുവൈറ്റില്‍ ഹജ്ജ് രജിസ്‌ട്രേഷന്‍ 28 വരെയെന്ന് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിന്നുള്ള ഹജ്ജ് രജിസ്ട്രേഷന്‍ 28ന് അവസാനിക്കും. തീര്‍ത്ഥാടനത്തിന് പോകേണ്ടവര്‍ അതിനുമുമ്ബ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഔഖാഫ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം അറിയിച്ചു.

നേരത്തെ ഹജ്ജ് നിര്‍വഹിക്കാത്തവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മന്ത്രാലയം ഇന്‍ഫര്‍മേഷന്‍ വകുപ്പ് ഡയറക്ടര്‍ ഡോ.അഹ്മദ് അല്‍ ഒതൈബി അറിയിച്ചു.

വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സേവനങ്ങളും ചെലവുകളും ഉള്‍പ്പെടെയുള്ള മുഴുവന്‍ വിശദാംശങ്ങളും അടങ്ങിയ സന്ദേശങ്ങള്‍ ലഭിക്കും. തുടര്‍ന്ന് അപേക്ഷകന് അനുയോജ്യമായത് തിരഞ്ഞെടുക്കാം. രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ഇലക്‌ട്രോണിക് നറുക്കെടുപ്പിലൂടെയാണ് തീര്‍ത്ഥാടകരെ തിരഞ്ഞെടുക്കുന്നത്.

നറുക്കെടുപ്പിന് ശേഷം തിരഞ്ഞെടുക്കപ്പെട്ടവരെ എസ്.എം.എസ് വഴി അറിയിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അഞ്ച് ദിവസത്തെ സമയം അനുവദിക്കുമെന്നും അല്‍ ഒതൈബി അറിയിച്ചു. ജനുവരി 29നാണ് രജിസ്ട്രേഷന്‍ ആരംഭിച്ചത്. ആരംഭിച്ച്‌ ആറ് ദിവസത്തിനുള്ളില്‍ 24,000 അപേക്ഷകളാണ് ലഭിച്ചത്. ആകെ എത്ര അപേക്ഷകരുണ്ടായിരുന്നെന്ന് 28ന് ശേഷം വ്യക്തമാക്കും. കുവൈറ്റില്‍ നിന്ന് 8,000 തീര്‍ഥാടകര്‍ക്കാണ് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം.

Next Post

ഗൂഗിളിന്റെ മാജിക് ഇറേസര്‍ ഇനി സ്മാര്‍ട്ട്ഫോണിലും ലഭ്യമാകും

Sat Feb 25 , 2023
Share on Facebook Tweet it Pin it Email ഗൂഗിളിന്റെ മാജിക് ഇറേസര്‍ ടൂള്‍ ഇനി നിങ്ങളുടെ സ്മാര്‍ട്ട്ഫോണിലും ലഭ്യമാകും. ഗൂഗിള്‍ പിക്സല്‍(Google Pixel) ഫോണുകളിലൂടെ ഗൂഗിള്‍(Google)അ‌വതരിപ്പിച്ച മാജിക് ഇറേസറാണ് (Magic Eraser) ഇനിമുതല്‍ ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കിയിരിക്കുന്നത്. ഒരു ചിത്രത്തില്‍ നിന്ന് അനാവശ്യ വസ്തുക്കളെയോ മനുഷ്യരെയോ പോലും എളുപ്പത്തില്‍ ഒഴിവാക്കാനും അതുവഴി ചിത്രങ്ങള്‍ കൂടുതല്‍ മനോഹരമായി സാമൂഹികമാധ്യമങ്ങളിലും മറ്റും പങ്കുവയ്ക്കാനും മാജിക് ഇറേസര്‍ (Magic Eraser)സഹായിക്കുന്നു. […]

You May Like

Breaking News

error: Content is protected !!