ഗൂഗിളിന്റെ മാജിക് ഇറേസര്‍ ഇനി സ്മാര്‍ട്ട്ഫോണിലും ലഭ്യമാകും

ഗൂഗിളിന്റെ മാജിക് ഇറേസര്‍ ടൂള്‍ ഇനി നിങ്ങളുടെ സ്മാര്‍ട്ട്ഫോണിലും ലഭ്യമാകും. ഗൂഗിള്‍ പിക്സല്‍(Google Pixel) ഫോണുകളിലൂടെ ഗൂഗിള്‍(Google)അ‌വതരിപ്പിച്ച മാജിക് ഇറേസറാണ് (Magic Eraser) ഇനിമുതല്‍ ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കിയിരിക്കുന്നത്.

ഒരു ചിത്രത്തില്‍ നിന്ന് അനാവശ്യ വസ്തുക്കളെയോ മനുഷ്യരെയോ പോലും എളുപ്പത്തില്‍ ഒഴിവാക്കാനും അതുവഴി ചിത്രങ്ങള്‍ കൂടുതല്‍ മനോഹരമായി സാമൂഹികമാധ്യമങ്ങളിലും മറ്റും പങ്കുവയ്ക്കാനും മാജിക് ഇറേസര്‍ (Magic Eraser)സഹായിക്കുന്നു.

ഐഫോണ്‍ (iPhone) ഉടമകള്‍ ഏറെ ആഗ്രഹിച്ച ഫീച്ചറാണ് ഇതെന്നുപറയാം. iOS 16 ഉപയോഗിക്കുന്ന ഐഫോണ്‍ ഉടമകള്‍ക്ക് ബാക്ഗ്രൗണ്ട് പൂര്‍ണമായി നീക്കംചെയ്യാന്‍ കഴിയുമായിരുന്നു എങ്കിലും നല്ലൊരു ഒബ്‌ജക്റ്റ് ഇറേസറിന്റെ ശൂന്യത അ‌നുഭവപ്പെട്ടിരുന്നു. ഈ വിടവ് നികത്താന്‍ ഗൂഗിളിന്റെ മാജിക് ഇറേസറിന് സാധിക്കും എന്നാണ് കരുതപ്പെടുന്നത്. ആന്‍ഡ്രോയിഡ് (Android), ഐഒഎസ് (iOS) സ്മാര്‍ട്ട്ഫോണുകളില്‍ ഗൂഗിള്‍ ഫോട്ടോസ് ആപ്പ് ഉപയോഗിക്കുന്ന ഗൂഗിള്‍ (Google)വണ്‍ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ആണ് മാജിക് ഇറേസര്‍ (Magic Eraser)ഫീച്ചര്‍ ലഭ്യമാകുക. നേരത്തെ ചില ഗൂഗിള്‍ പിക്സല്‍ ഫോണുകളിലും സാംസങ്, വിവോ സ്മാര്‍ട്ട്ഫോണുകളിലും മാജിക് ഇറേസര്‍ (Magic Eraser) ടൂള്‍ ലഭ്യമായിരുന്നു. ഫോട്ടോ എഡിറ്റിങ് കൂടുതല്‍ എളുപ്പമാക്കാന്‍ ഗൂഗിള്‍ പിക്സലിന്റെ മാജിക് ഇറേസര്‍ (Magic Eraser) ടൂള്‍ ഏറെ സഹായകമായിരുന്നു.

നേരത്തെ, ടെന്‍സര്‍ ചിപ്പിനൊപ്പം വരുന്ന ഗൂഗിള്‍ പിക്സല്‍ 6, പിക്സല്‍ 7 എന്നീ സ്മാര്‍ട്ട്ഫോണുകളില്‍ മാത്രമായി ഈ സവിശേഷത പരിമിതപ്പെടുത്തിയിരുന്നു, എന്നാല്‍ ഇപ്പോള്‍ പഴയ പിക്സലുകള്‍ ഉള്‍പ്പെടെ എല്ലാ ഉപകരണങ്ങളിലും മാജിക് ഇറേസര്‍ ലഭ്യമാകും. ഒരു ഫോട്ടോയിലെ സബ്ജക്ടിലേക്ക് കൂടുതല്‍ ശ്രദ്ധ കൊണ്ടുവരാന്‍ ഗൂഗിള്‍ മാജിക് ഇറേസറില്‍ ഒരു പ്രത്യേക ഫീച്ചര്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ചിത്രങ്ങളിലെ പ്രധാന സബ്ജക്ടുകളില്‍നിന്ന് ശ്രദ്ധതെറ്റിക്കും വിധത്തിലുള്ള ഒബ്ജക്ടുകളുടെ നിറങ്ങള്‍ ഇല്ലാതാക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന Camouflage എന്ന മറ്റൊരു ഫീച്ചര്‍ ആണ് മാജിക് ഇറേസറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഫോട്ടോകളിലെ HDR ഇഫക്റ്റിനായി വീഡിയോ പിന്തുണയും ചേര്‍ത്തതായി ഗൂഗിള്‍ പറയുന്നുണ്ട്.

ഇതോടൊപ്പം ഗൂഗിള്‍ വണ്‍ അംഗങ്ങള്‍ക്കും പിക്സല്‍ ഉപയോക്താക്കള്‍ക്കുമായി കൊളാഷ് എഡിറ്ററിലേക്ക് പുതിയ കുറച്ച്‌ അപ്‌ഡേറ്റുകളും എത്തിയിട്ടുണ്ട്. പ്രതിമാസം 130 രൂപ മുതലാണ് ഗൂഗിള്‍ വണ്‍ സബ്സ്ക്രിപ്ഷന്‍ ആരംഭിക്കുന്നത്. ഈ ഫീച്ചറുകള്‍ കൂടാതെ 100 ജിബി ക്ലൗഡ് സ്റ്റോറേജും ഗൂഗിള്‍ വണ്‍ നല്‍കുന്നുണ്ട്. ഗൂഗിളിന്റെ പിക്സല്‍ സ്മാര്‍ട്ട്ഫോണുകള്‍ പ്രതീക്ഷിച്ച അ‌ത്ര തരംഗമുണ്ടാക്കിയില്ല എങ്കിലും ഗൂഗിളിന്റെ പുത്തന്‍ പരീക്ഷണങ്ങള്‍ക്കുള്ള ഒരു വേദിയായിരുന്നു പിക്സല്‍ ഫോണുകള്‍. ഗൂഗിള്‍ പിക്‌സല്‍ 6-നൊപ്പം ആണ് മാജിക് ഇറേസര്‍ ഫീച്ചര്‍ ആദ്യം അവതരിപ്പിച്ചത്. തുടര്‍ന്ന് ഏതാണ്ട് ഒരു വര്‍ഷത്തെ എക്‌സ്‌ക്ലൂസിവിറ്റിക്ക് ശേഷമാണ് ഈ കിടിലന്‍ ഫീച്ചര്‍ ഇപ്പോള്‍ എല്ലാ സ്മാര്‍ട്ട്ഫോണുകളിലേക്കും എത്തുന്നത്.

Next Post

യു.കെ: വിദ്യാര്‍ത്ഥിനികളുടെ പാവാടയുടെ നീളം അളന്ന് പുരുഷ അദ്ധ്യാപകര്‍ - മൃഗീയമായ രീതിയില്‍ പെരുമാറി സ്‌കൂള്‍ അധികൃതര്‍

Sat Feb 25 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: വിദ്യാര്‍ത്ഥിനികളെ വരിവരിയായി നിര്‍ത്തി പാവാടയുടെ നീളം പുരുഷ അധ്യാപകര്‍ അളന്ന് അപമാനിച്ചതിന് പിന്നാലെ പ്രതിഷേധവുമായി ആണ്‍കുട്ടികള്‍. ഇംഗ്ലണ്ടിലെ മെര്‍സിസൈഡിലെ സെന്റ് ഹെലന്‍സിലെ റെയിന്‍ഫോര്‍ഡ് ഹൈസ്‌കൂളിലാണ് സംഭവം. പെണ്‍കുട്ടികളുടെ പാവാടയുടെ നീളത്തിന്റെ പേരില്‍ കുട്ടികളെ പുറത്താക്കുമെന്ന് അദ്ധ്യാപകര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആണ്‍കുട്ടികള്‍ പാവാട ധരിച്ചെത്തി പ്രതിഷേധിച്ചത്. രക്ഷിതാക്കളുടെ പൂര്‍ണ പിന്തുണയോടെ ആയിരുന്നു പ്രതിഷേധം. വിദ്യാര്‍ത്ഥികളില്‍ പലരും കരഞ്ഞുകൊണ്ട് […]

You May Like

Breaking News

error: Content is protected !!