യു.കെ: ജീവനക്കാരെ നിയോഗിക്കുക വഴി ഏജന്‍സികള്‍ക്ക് എന്‍എച്ച്എസ് നല്‍കുന്നത് മില്യണുകള്‍

ലണ്ടന്‍: എന്‍എച്ച്എസില്‍ ആവശ്യത്തിന് നഴ്സുമാരും, ഡോക്ടര്‍മാരും ഇല്ലെന്നത് പരസ്യമായ കാര്യമാണ്. എന്നാല്‍ ഈ കുറവ് പരിഹരിക്കാനായി പുറമെ നിന്നും ഏജന്‍സി ജീവനക്കാരെ നിയോഗിക്കുകയാണ് ആശുപത്രികള്‍ ചെയ്യുന്നത്. ഈ ഫ്രീലാന്‍സ് ജോലി വഴി ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിലൂടെ ഇത്തരം കമ്പനികള്‍ക്ക് 2019 മുതല്‍ മില്ല്യണ്‍ കണക്കിന് പൗണ്ടാണ് എന്‍എച്ച്എസ് കൈമാറിയത്. എന്‍എച്ച്എസിന് ഈ സേവനങ്ങള്‍ നല്‍കുന്ന രണ്ട് കമ്പനികളുടെ വരുമാനത്തില്‍ 80% വരെയാണ് വര്‍ദ്ധന. ജീവനക്കാരുടെ ക്ഷാമം മൂലം ഫ്രീലാന്‍സ് സഹായം തേടാതെ മാര്‍ഗ്ഗമില്ലെന്നാണ് എന്‍എച്ച്എസ് നേതാക്കളുടെ നിലപാട്. 2021-ല്‍ ഇംഗ്ലണ്ടില്‍ ഏജന്‍സി ജീവനക്കാര്‍ക്കായി ഏകദേശം 3 ബില്ല്യണ്‍ പൗണ്ട് ചെലവഴിച്ചെന്നാണ് കണക്ക്. ഒരൊറ്റ ഷിഫ്റ്റിന് ഫ്രീലാന്‍സ് ഡോക്ടര്‍ക്ക് 5200 പൗണ്ട് നല്‍കിയ ആശുപത്രിയുണ്ടെന്നും വിവരാവകാശ രേഖ വ്യക്തമാക്കി.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം എന്‍എച്ച്എസിന് ഡോക്ടര്‍മാരെ സപ്ലൈ ചെയ്യുന്നതില്‍ മുന്നിലുള്ള മെഡാക്സ് ഹെല്‍ത്ത്കെയര്‍ 2019 മുതല്‍ 2021 വരെ 160.9 മില്ല്യണ്‍ പൗണ്ട് നേടിയെന്നാണ് കണക്കുകള്‍. 80 ശതമാനമാണ് വരുമാന വര്‍ദ്ധന. മറ്റൊരു ഹെല്‍ത്ത്കെയര്‍ പ്രൊഫഷണല്‍ പ്രൊവൈഡറായ ഐഡി മെഡിക്കല്‍ 2022-ല്‍ 145.4 മില്ല്യണ്‍ പൗണ്ട് ടേണോവറാണ് നേടിയത്. നഴ്സുമാരുടെയും, ഡോക്ടര്‍മാരുടെയും എണ്ണക്കുറവ് മൂലം രോഗികളെ പരിചരിക്കാന്‍ ജീവനക്കാരെ അധികമായി ആവശ്യം വരുന്നുവെന്ന് ആശുപത്രികളും സമ്മതിക്കുന്നു.

Next Post

ഒമാന്‍: ഒമാനില്‍ സമൂഹമാധ്യമങ്ങള്‍ വഴിയുള്ള മാര്‍ക്കറ്റിങ്ങിന് നിര്‍ദേശിച്ച നിബന്ധനകളും ചട്ടങ്ങളും പ്രാബല്യത്തില്‍

Sun Mar 26 , 2023
Share on Facebook Tweet it Pin it Email ഒമാനില്‍ സമൂഹമാധ്യമങ്ങള്‍ വഴിയുള്ള മാര്‍ക്കറ്റിങ്ങിന് നിര്‍ദേശിച്ച നിബന്ധനകളും ചട്ടങ്ങളും കഴിഞ്ഞ ദിവസം മുതല്‍ നിലവില്‍ വന്നതായി അധികൃതര്‍ അറിയിച്ചു. വെബ്സൈറ്റുകളും സോഷ്യല്‍ മീഡിയകളിലുമുള്ള ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും പ്രമോഷനും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ബൈലോ പുറത്തിറക്കിയിരുന്നു. സോഷ്യല്‍ മീഡിയയിലെ ഉല്‍പന്നങ്ങളുടെയും ചരക്കുകളുടെയും സേവനങ്ങളുടെയും വിപണനത്തിനും പ്രമോഷനും മേല്‍നോട്ടം വഹിക്കാനും വ്യാപാരികളെയും ഉപഭോക്താക്കളെയും സംരക്ഷിക്കാനും ഇ-കൊമേഴ്‌സ് ഇടപാടുകള്‍ക്ക് […]

You May Like

Breaking News

error: Content is protected !!