കുവൈത്ത്: ചന്തേര കൂട്ടായ്മ കുവൈത്തിലും

കുവൈത്ത് സിറ്റി: ചന്തേര ഗ്രാമത്തില്‍നിന്ന് തൊഴില്‍ തേടി കുവൈത്തിലെത്തിയവരുടെ ഒത്തുചേരല്‍ ഫഹാഹീല്‍ തക്കാരാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.

നാടിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാൻ 2023-25 വര്‍ഷത്തേക്കുള്ള കുവൈത്ത് ചന്തേര മഹല്ല് കൂട്ടായ്മയുടെ പ്രഥമ ഭാരവാഹികളായി മുഹമ്മദ് ഇബ്രാഹിം (പ്രസിഡന്റ്), ഇ.കെ. അനസ് (ജന. സെക്ര.), നൗഷാദ് ചന്തേര (ഓര്‍ഗനൈസിങ് സെക്ര.), എം. അബ്ദുല്‍ ഖാദര്‍ (ട്രഷ.), പി.പി. ഹകീം, സിദ്ദീഖ് ഇരവില്‍, എം.കെ. അസീസ് (വൈസ് പ്രസിഡന്റുമാര്‍), എം. റഹീം, ടി.കെ. സക്കറിയ, ഇ.കെ. സഹദ് (ജോ. സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.

ഇ.കെ. അനസിന്റെ അധ്യക്ഷതയില്‍ നടന്ന സംഗമം മുഹമ്മദ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സലാം സ്മാര്‍ട്ട്, പി. മഷൂദ്, റഹ്മാൻ അത്തിക്കല്‍, ഹക്കീം, നൂറുദ്ദീൻ മാണിയാട്ട്, റിയാസ്, അഷ്റഫ്‌ മാണിയാട്ട്‌,‌ എം. അസ്കര്‍ എന്നിവര്‍ സംസാരിച്ചു. നൗഷാദ് ചന്തേര സ്വാഗതവും ഖാദര്‍ മാണിയാട്ട് നന്ദിയും പറഞ്ഞു.

Next Post

യു.കെ: എന്‍എച്ച്എസില്‍ ജൂനിയര്‍ ഡോക്ടര്‍മാരും കണ്‍സള്‍ട്ടന്റുമാരും വീണ്ടും സമരത്തിലേക്ക്

Sun Oct 1 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: എന്‍എച്ച്എസില്‍ ഈ വാരത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാരും കണ്‍സള്‍ട്ടന്റുമാരും ഒരുമിച്ച് മൂന്ന് ദിവസത്തോളം പണിമുടക്കുന്നത് റൂട്ടീന്‍ കെയര്‍ സര്‍വീസുകള്‍ തീര്‍ത്തും മുടങ്ങുന്ന അവസ്ഥയ്ക്ക് വഴിയൊരുക്കുമെന്ന് മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് ഈ വാരത്തില്‍ ആയിരക്കണക്കിന് അപ്പോയിന്റ്മെന്റുകള്‍ റീഷെഡ്യൂള്‍ ചെയ്യേണ്ടി വരുമെന്നാണ് കരുതുന്നത്. ഇത്തരത്തിലുള്ള സമരങ്ങളെ തുടര്‍ന്ന് ഒരു മില്യണോളം അപ്പോയിന്റ്മെന്റുകള്‍ നീട്ടി വയ്ക്കേണ്ടി വന്നുവെന്ന കണക്കുകള്‍ പുറത്ത് വന്ന് അധിക […]

You May Like

Breaking News

error: Content is protected !!