ലണ്ടൻ ∙ ബ്രിട്ടനിലെ രാജകുടുംബാംഗം ലേഡി ഗബ്രിയേല കിങ്സ്റ്റണിന്‍റെ ഭർത്താവും കെന്‍റിലെ മൈക്കിള്‍ രാജകുമാരന്‍റെ മരുമകനുമായ തോമസ് കിങ്സ്റ്റണ്‍ (45) അന്തരിച്ചു.
ഗ്ലോസ്റ്റര്‍ഷയറിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു ഫിനാന്‍സര്‍ കൂടിയായ തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം അറിയുന്നതിനായി ഇൻക്വസ്റ്റ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍, മരണത്തില്‍ സംശയാസ്പദ സാഹചര്യങ്ങളോ മറ്റൊരാളുടെ ഇടപെടലുകളോ ഇല്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
തോമസ് കിങ്സ്റ്റണിന്‍റെ അപ്രതീക്ഷിത മരണത്തില്‍ കുടുംബത്തോടുള്ള തങ്ങളുടെ ദുഃഖം ചാള്‍സ് രാജാവുംകാമില രാജ്ഞിയും അറിയിച്ചു. കുടുംബാംഗങ്ങളുടെ എല്ലാം ജീവിതത്തില്‍ പ്രകാശം പരത്തിയ വ്യക്തിത്വത്തിന് ഉടമയായിരുന്നു തോമസ് എന്ന് ഇരുവരും അനുശോചന കുറിപ്പില്‍ അറിയിച്ചു. കെന്‍റ് രാജകുമാരനായ മൈക്കിളിന്‍റെയും ഭാര്യയുടെയും മരുമകനായിരുന്നു തോമസ് കിങ്സ്റ്റണ്‍.