ഒമാൻ : കനത്ത മഴ; രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

മസ്‌കറ്റ്; ഒമാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു.

ഇന്ന് രാവിലെയായിരുന്നു അപകടം.കുട്ടികള്‍ മുങ്ങി മരിച്ചത് ഇബ്രിയിലെ വാദിയില്‍ അകപ്പെട്ടാണ്.തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് ആന്‍്ഡ ആംബുലന്‍സ് അതോറിറ്റുയുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. എന്നാല്‍ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ തുടരുകയാണ്.
വെള്ളപ്പാച്ചിലിന് സാധ്യത ഉള്ളതിനാല്‍ അത്യാവശ്യമില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസിസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒമാനില്‍ പ്രതികൂല കാലാവസ്ഥ തുടരുന്നതിനാല്‍ അസാധാരണമായ അടിയന്തര സാഹചര്യങ്ങള്‍ ഒഴികെ, മഴയുള്ള കാലാവസ്ഥയില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നാണ് പൊലീസ് പൊതു ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി ഒമാനില്‍ ബുധനാഴ്ച മുതല്‍ മാര്‍ച്ച്‌ ഒന്നു വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ടായിരുന്നു. രാജ്യത്തെ മിക്ക ഗവര്‍ണറേറ്റുകളിലും കനത്ത മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. താപനിലയില്‍ വലിയ മാറ്റമുണ്ടാകും. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച്‌ ഒന്ന് വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു.

Next Post

യു. കെ : പതിനേഴാമത് ലണ്ടൻ ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമായി

Thu Feb 29 , 2024
Share on Facebook Tweet it Pin it Email ലണ്ടൻ: ലണ്ടനിലെ ഹൈന്ദവ ആരാധന കേന്ദ്രങ്ങളില്‍ പ്രമുഖമായ ഈസ്റ്റ്ഹാം ശ്രീ മുരുകൻ ക്ഷേത്രത്തില്‍ നൂറു കണക്കിന് ഭഗവതി ഭക്തരുടെ പങ്കാളിത്വത്തോടെ ആറ്റുകാല്‍ പൊങ്കാല സംഘടിപ്പിച്ചു. ലണ്ടനില്‍ നടന്ന പതിനേഴാമത് പൊങ്കാലമഹോത്സവത്തില്‍ ഈസ്റ്റ്ഹാം പാർലിമെന്റ് മെംബർ സർ സ്റ്റീഫൻ ടിംസ്, ന്യൂഹാം ബോറോ കൗണ്‍സില്‍ അധ്യക്ഷ കൗണ്‍സിലർ റോഹിനാ റഹ്മാൻ, ന്യൂഹാം കൗണ്‍സില്‍ മുൻ ചെയർ ലാക്മിനി ഷാ എന്നിവർ […]

You May Like

Breaking News

error: Content is protected !!