കുവൈത്ത്: കുവൈത്ത്-ഇന്ത്യ ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തും

കുവൈത്ത് സിറ്റി: ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും വൈവിധ്യവത്കരിക്കാനും കുവൈത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച്‌ അഞ്ചാം റൗണ്ട് ഫോറിന്‍ ഓഫിസ് കൂടിയാലോചനകള്‍ ന്യൂഡല്‍ഹിയില്‍ നടന്നു.

ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങള്‍ ഇരുപക്ഷവും സമഗ്രമായി അവലോകനം ചെയ്തതായി കുവൈത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കുവൈത്ത് ഏഷ്യ അഫയേഴ്സ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി (എ.എഫ്.എം) അംബാസഡര്‍ സമീഹ് എസ്സ ജോഹര്‍ ഹയാത്ത്, കുവൈത്ത് പ്രതിനിധി സംഘത്തെ നയിച്ചു.

വിദേശകാര്യ മന്ത്രാലയം ജോയന്റ് സെക്രട്ടറി (ഗള്‍ഫ്) വിപുല്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചു. ഇന്ത്യയിലെ കുവൈത്ത് അംബാസഡര്‍ ജസീം ഇബ്രാഹീം അല്‍ നജീം, കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സ്വൈക എന്നിവരും മറ്റ് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Next Post

യു.കെ: ലേബര്‍ പാര്‍ട്ടി വിയര്‍പ്പൊഴുക്കേണ്ടി വരും - ഋഷിക്ക് ജനപ്രീതി വര്‍ധിക്കുന്നു

Tue May 2 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ മുതലെടുത്ത് അടുത്ത തെരഞ്ഞെടുപ്പില്‍ ഈസിയായി ജയിച്ച് കയറാമെന്നുള്ള പ്രതീക്ഷയിലായിരുന്നു കീര്‍ സ്റ്റാര്‍മറും, ലേബര്‍ പാര്‍ട്ടിയും. എന്നാല്‍ തങ്ങള്‍ പ്രതീക്ഷിച്ച പോലെഎല്ലാ കാര്യങ്ങളെന്ന് ലേബര്‍ തിരിച്ചറിയാനുള്ള സമയം എത്തിയിരിക്കുന്നു. ബ്രിട്ടനിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയില്‍ സ്റ്റാര്‍മറേക്കാള്‍ മികച്ച നേതാവ് പ്രധാനമന്ത്രി റിഷി സുനാക് തന്നെയെന്നാണ് വ്യക്തമായത്. സ്ത്രീകള്‍ക്കിടയിലും, സ്‌കോട്ട്ലണ്ടില്‍ പോലും സ്റ്റാര്‍മറേക്കാള്‍ ജനപ്രിയന്‍ സുനാക് […]

You May Like

Breaking News

error: Content is protected !!