യു.കെ: ലേബര്‍ പാര്‍ട്ടി വിയര്‍പ്പൊഴുക്കേണ്ടി വരും – ഋഷിക്ക് ജനപ്രീതി വര്‍ധിക്കുന്നു

ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ മുതലെടുത്ത് അടുത്ത തെരഞ്ഞെടുപ്പില്‍ ഈസിയായി ജയിച്ച് കയറാമെന്നുള്ള പ്രതീക്ഷയിലായിരുന്നു കീര്‍ സ്റ്റാര്‍മറും, ലേബര്‍ പാര്‍ട്ടിയും. എന്നാല്‍ തങ്ങള്‍ പ്രതീക്ഷിച്ച പോലെഎല്ലാ കാര്യങ്ങളെന്ന് ലേബര്‍ തിരിച്ചറിയാനുള്ള സമയം എത്തിയിരിക്കുന്നു. ബ്രിട്ടനിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയില്‍ സ്റ്റാര്‍മറേക്കാള്‍ മികച്ച നേതാവ് പ്രധാനമന്ത്രി റിഷി സുനാക് തന്നെയെന്നാണ് വ്യക്തമായത്. സ്ത്രീകള്‍ക്കിടയിലും, സ്‌കോട്ട്ലണ്ടില്‍ പോലും സ്റ്റാര്‍മറേക്കാള്‍ ജനപ്രിയന്‍ സുനാക് തന്നെയാണെന്നാണ് സണ്‍ പത്രത്തിനായി നടത്തിയ മെഗാ പോള്‍ വ്യക്തമാക്കുന്നത്. 50 വയസ്സിന് മുകളിലുള്ളവര്‍, സൗത്ത്, മിഡ്ലാന്‍ഡ്സ് ഉള്‍പ്പെടെ മേഖലയിലുള്ളവര്‍ എന്നിവര്‍ക്ക് പുറമെ ലേബറിനെ വേദനിപ്പിച്ച് കൊണ്ട് വര്‍ക്കിംഗ് ക്ലാസ് വോട്ടര്‍മാര്‍ക്കിടയിലും പ്രധാനമന്ത്രി സ്റ്റാര്‍മറെ മറികടക്കുന്നു.

സര്‍ക്കാരിന്റെ റുവാന്‍ഡ സ്‌കീമിന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുണ്ടെന്ന മുന്നറിയിപ്പും സര്‍വ്വെ നല്‍കുന്നു. സ്ത്രീകള്‍ക്ക് ലിംഗം ഉണ്ടാകാമെന്ന സ്റ്റാര്‍മറുടെ നിലപാടിന് കാല്‍ശതമാനം മാത്രമാണ് പിന്തുണ നല്‍കുന്നത്. 47 ശതമാനം ജനങ്ങളും ട്രാന്‍സ് സ്ത്രീ എന്നാല്‍ യഥാര്‍ത്ഥ സ്ത്രീയല്ലെന്ന യൂഗോവ് പോളില്‍ വ്യക്തമാക്കി. ഇതിനിടെ ബ്രിട്ടന്‍ മുന്‍കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് മാപ്പ് പറയേണ്ടതില്ലെന്നും വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. അടിമത്തം ഉള്‍പ്പെടെ വിഷയങ്ങളുടെ പേരില്‍ ബ്രിട്ടന്‍ മാപ്പ് പറയണമെന്ന് ആക്ടിവിസ്റ്റുകള്‍ ആവശ്യപ്പെടുന്നതിനിടെയാണ് 45 ശതമാനം പേര്‍ ഭൂതകാലത്തിന്റെ പേരില്‍ അഭിമാനിക്കുന്നതായി വ്യക്തമാക്കിയത്. 2019-ല്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് വന്‍ വിജയം സമ്മാനിച്ച വോട്ടര്‍മാര്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളം നീണ്ട രാഷ്ട്രീയ കൊടുങ്കാറ്റുകള്‍ക്ക് ഇടയിലും പാര്‍ട്ടിയെ കൈവിട്ടിട്ടില്ലെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. 29 ശതമാനം പേര്‍ മാത്രമാണ് ടോറികള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നത്. 2019ല്‍ ടോറികള്‍ക്ക് വോട്ട് ചെയ്ത 51% വോട്ടര്‍മാരും സര്‍ക്കാരിനെ വിജയിപ്പിക്കുമെന്ന നിലപാട് സ്വീകരിക്കുന്നു. ലിസ ട്രസിന്റെ പിന്‍ഗാമിയായി എത്തിയ സുനാക് കടുത്ത പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് ജനപ്രീതി നേടിയത്.

Next Post

ഒമാന്‍: ഒമാന്‍ പ്രതിനിധി സംഘം സിംഗപ്പൂര്‍ സന്ദര്‍ശിച്ചു

Wed May 3 , 2023
Share on Facebook Tweet it Pin it Email മസ്കത്ത്: വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫിന്റെ നേതൃത്വത്തിലുള്ള ഒമാനി പ്രതിനിധി സംഘം സിംഗപ്പൂര്‍ സന്ദര്‍ശിച്ചു. സാമ്ബത്തിക മേഖലയിലെ സിംഗപ്പൂരിന്റെ അനുഭവം മനസ്സിലാക്കുന്നതിനായിരുന്നു സന്ദര്‍ശനം. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം, പ്രത്യേക സാമ്ബത്തിക മേഖലകള്‍ക്കും ഫ്രീ സോണുകള്‍ക്കുമുള്ള പബ്ലിക് അതോറിറ്റി, […]

You May Like

Breaking News

error: Content is protected !!