ഒമാൻ: ലൈസന്‍സ് ഇല്ലാതെ ലോഹ അവശിഷ്ടങ്ങള്‍ ശേഖരിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

മസ്‌കത്ത്: ലൈസന്‍സ് ഇല്ലാതെ ലോഹ അവശിഷ്ടങ്ങള്‍ ശേഖരിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നല്‍കി മസ്‌കത്ത്.

ലോഹ അവശിഷ്ടങ്ങള്‍, വ്യാവസായിക അവശിഷ്ടങ്ങള്‍ എന്നിവ ശേഖരിക്കുന്നതും അവ ഉപയോഗപ്പെടുത്തുന്നതുമായ പ്രവര്‍ത്തികള്‍ക്ക് വ്യവസ്ഥ ഏര്‍പ്പെടുത്തിക്കൊണ്ട് മസ്‌കത്ത് ഗവര്‍ണര്‍ സയ്യിദ് സൗദ് ബിന്‍ ഹിലാല്‍ ബിന്‍ ഹമദ് അല്‍ ബുസൈദി പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

മസ്‌കത്ത് ഗവര്‍ണറേറ്റിലെ ഇന്‍ഡസ്ട്രിയല്‍ മേഖലകളില്‍ നിന്ന് ലോഹ അവശിഷ്ടങ്ങള്‍, വ്യാവസായിക അവശിഷ്ടങ്ങള്‍ എന്നിവ ശേഖരിക്കുന്നതിന് ഇനി മുതല്‍ അനുമതിയുണ്ടാകുക അധികൃതരില്‍ നിന്ന് ലൈസന്‍സ് നേടിയിട്ടുള്ളവര്‍ക്ക് മാത്രമായിരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. വ്യാവസായിക മേഖലകള്‍ക്ക് പുറത്തോ, പാര്‍പ്പിട മേഖലകളില്‍ നിന്നോ അവശിഷ്ടങ്ങള്‍ ശേഖരിക്കുന്നതിന് ഇവര്‍ക്ക് അനുമതി നല്‍കില്ല. സ്രോതസ്സിനെക്കുറിച്ച്‌ അറിവില്ലാതെ ലഭിക്കുന്ന ലോഹ, വ്യാവസായിക അവശിഷ്ടങ്ങള്‍ ശേഖരിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കുമെന്നും നിയമലംഘനം നടത്തുന്നവര്‍ക്ക് പിഴ ചുമത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Next Post

കുവൈത്ത്: വിവിധ സ്ഥലങ്ങളുടെ പേര് മാറ്റാന്‍ മന്ത്രിസഭയുടെ അംഗീകാരം

Tue Mar 8 , 2022
Share on Facebook Tweet it Pin it Email കുവൈത്തിലെ വിവിധ സ്ഥലങ്ങളുടെ പേര് മാറ്റാന്‍ അനുമതി തേടി ഭവനക്ഷേമ അതോറിറ്റി സമര്‍പ്പിച്ച നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു.തുടര്‍ നടപടികള്‍ക്കായി മുനിസിപ്പാലിറ്റിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. അ​ന്ത​രി​ച്ച മു​ന്‍ പാ​ര്‍​ല​മെന്‍റ്​ അം​ഗ​വും ​കോ​ണ്‍​സ്​​റ്റി​റ്റ്യു​വ​ന്‍​റ്​ അ​സം​ബ്ലി അം​ഗ​വു​മാ​യ ഡോ. ​അ​ഹ്​​മ​ദ്​ മു​ഹ​മ്മ​ദ്​ അ​ല്‍ ഖാ​തി​ബി​​ന്റെ നി​ര്യാ​ണ​ത്തി​ല്‍ മ​ന്ത്രി​സ​ഭ അ​നു​ശോ​ചി​ച്ചു.കു​വൈ​ത്തി​ന്​ അ​ദ്ദേ​ഹം ന​ല്‍​കി​യ സേ​വ​ന​ങ്ങ​ള്‍ വി​ല​പ്പെ​ട്ട​താ​ണെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ല്‍ ഹ​മ​ദ്​ അ​സ്സ​ബാ​ഹ്​ […]

You May Like

Breaking News

error: Content is protected !!