കുവൈത്ത്: ബാലവേദി കുവൈറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കുവൈറ്റ് സിറ്റി: ബാലവേദികുവൈറ്റിന്റെ കേന്ദ്ര കണ്‍വെന്‍ഷന്‍ ഫഹാഹീല്‍ കല ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടന്നു. പ്രസിഡണ്ട് കുമാരി അനന്തിക ദിലീപിന്റെ അധ്യക്ഷതയില്‍ നടന്ന കണ്‍വെന്‍ഷനില്‍ ബാലവേദി കുവൈറ്റിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നാലു മേഖലകളില്‍ നിന്നുമായി ബാലവേദിയുടെ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച്‌ 120 ല്‍പരം പ്രതിനിധികള്‍ പങ്കെടുത്ത കണ്‍വെന്‍ഷനില്‍ അവനി വിനോദ് സ്വാഗതം പറഞ്ഞു.

ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ വൈസ് പ്രന്‍സിപ്പാള്‍ ഡോ. സലീം കുണ്ടുങ്കല്‍ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി ജെ. സജി വിശദീകരണവും ഭരണഘടന ഭേദഗതിയും അവതരിപ്പിച്ചു, ബാലവേദി ആക്ടിങ്ങ് സെക്രട്ടറി അഭിരാമി അജിത് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കലകുവൈറ്റ് പ്രസിഡിണ്ട് പി ബി സുരേഷ് പുതിയ ഭാരവാഹികളെ സംബന്ധിച്ച നിര്‍ദ്ദേശം അവതരിപ്പിച്ചു. പ്രസിഡണ്ടായി അവനി വിനോദ് , സെക്രട്ടറിയായി അഞ്ജലീറ്റ രമേശ് , വൈസ് പ്രസിഡണ്ടായി ബ്രയണ്‍ ബെയ്സില്‍, ജോയിന്റ് സെക്രട്ടറിയായി കീര്‍ത്തന കിരണ്‍ എന്നിവര്‍ തിരഞ്ഞെടുക്കപെട്ടു.

കുവൈറ്റിലെ ഇന്ത്യന്‍ സ്കൂളുകളില്‍ സ്റ്റേറ്റ് സിലിബസും മലയാള ഭാഷയും ഉള്‍പെടുത്തണം എന്ന പ്രമേയം അനാമിക സനല്‍ അവതരിപ്പിച്ചു. ഹരിരാജ് കണ്‍വീനറും, തോമസ് സെല്‍വന്‍ കോഡിനേറ്ററുമായി പുതിയ കേന്ദ്ര രക്ഷാധികാരി സമിതിയും നിലവില്‍ വന്നു.
ലോക കേരള സഭ അംഗം ആര്‍. നാഗനാഥന്‍, ബാലവേദി കേന്ദ്ര സമിതി മുന്‍ ജനറല്‍ കണ്‍വീനര്‍ തോമസ് ചെപ്പുകുളം, ബാലവേദികുവൈറ്റ് മുന്‍ മുഖ്യ രക്ഷാധികാരി സജീവ് എം ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. പുതിയതായി തിരഞ്ഞെടുത്ത ബാലവേദി സെക്രട്ടറി അഞ്ജലിറ്റ രമേശ് നന്ദി പറഞ്ഞു.

Next Post

പ്രമുഖ കാർഡിയാക് സർജൻ ഡോ. അബ്ദുൽ റിയാദിന് 'ചാച്ചാജി പുരസ്കാരം'

Tue Nov 15 , 2022
Share on Facebook Tweet it Pin it Email തിരുവനന്തപുരം: രാഷ്ട്ര ശില്പി പണ്ഡിറ്റ് ജവാഹർ ലാൽ നെഹ്‌റുവിന്റെ പേരിൽ ഏർപ്പെടുത്തിയ ഈ വർഷത്തെ ‘ചാച്ചാജി പുരസ്കാരം’ പ്രമുഖ കാർഡിയാക് സർജൻ ഡോ. അബ്ദുൽ റിയാദിന് ബഹു. ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ സമ്മാനിച്ചു. തിരുവനന്തപുരം ഹോട്ടൽ റീജൻസിയിൽ വച്ച് നടന്ന ചടങ്ങിൽ അഡ്വ. ഐ . ബി. സതീഷ് MLA യും […]

You May Like

Breaking News

error: Content is protected !!