പ്രമുഖ കാർഡിയാക് സർജൻ ഡോ. അബ്ദുൽ റിയാദിന് ‘ചാച്ചാജി പുരസ്കാരം’

തിരുവനന്തപുരം: രാഷ്ട്ര ശില്പി പണ്ഡിറ്റ് ജവാഹർ ലാൽ നെഹ്‌റുവിന്റെ പേരിൽ ഏർപ്പെടുത്തിയ ഈ വർഷത്തെ ‘ചാച്ചാജി പുരസ്കാരം’ പ്രമുഖ കാർഡിയാക് സർജൻ ഡോ. അബ്ദുൽ റിയാദിന് ബഹു. ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ സമ്മാനിച്ചു. തിരുവനന്തപുരം ഹോട്ടൽ റീജൻസിയിൽ വച്ച് നടന്ന ചടങ്ങിൽ അഡ്വ. ഐ . ബി. സതീഷ് MLA യും സംബന്ധിച്ചു.

ദീർഘ കാലമായി കോഴിക്കോട് മെട്രോ ഹോസ്പിറ്റലിൽ കാർഡിയാക് സർജനായി സേവനമനുഷ്ഠിക്കുന്ന ഡോ. അബ്ദുൽ റിയാദ്, മലബാറിലെ അറിയപ്പെടുന്ന ഹൃദ്രോഗ വിദഗ്ദ്ധനാണ്. കേരളത്തിലെ ശ്രദ്ധേയമായ വിവിധ ഹൃദയ മാറ്റിവെക്കൽ ശസ്ത്രക്രിയകളിൽ ഡോ. അബ്ദുൽ റിയാദ് ഭാഗവാക്കായിരുന്നു.

ജവഹർ ലാൽ നെഹ്‌റുവിന്റെ 133-ആം ജന്മദിനമായ നവംബർ 14 നാണ് പുരസ്കാരം സമ്മാനിച്ചത്. കലാ- സാംസ്കാരിക- വൈദ്യ സേവന രംഗത്ത് സ്ത്യുത്യർഹമായ മികവ് പുലർത്തുന്നവർക്കാണ് ചാച്ചാജി പുരസ്കാരം നൽകുന്നത്.

മുൻ മന്ത്രി പന്തളം സുധാകരൻ, കേരള സ്റ്റേറ്റ് ലേബർ കൗൺസിൽ സെക്രട്ടറി വി. കെ. മധു, പാളയം പള്ളി ഇമാം ഡോ. സുഫൈബ് മൗലവി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വളപ്പിൽ രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികൾ ആയിരുന്നു.

എസ്. എം ബഷീർ (നഗര സഭാംഗം), അഡ്വ. ജലീൽ മുഹമ്മദ് (DCC വൈസ് പ്രസിഡണ്ട്), കാര്യവട്ടം ശ്രീകണ്ഠൻ നായർ (കവി, എഴുത്തുകാരൻ), എം എൻ ഗിരി (കേരള ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ), ഹുസ്സൈൻ ജിഫ്രി തങ്ങൾ ( ചെയർമാൻ, ജൂറി കമ്മിറ്റി), പൂവച്ചൽ നാസർ (പ്രസിഡണ്ട്, MKK ഫൗണ്ടേഷൻ) എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.
ജവഹർലാൽ കൾച്ചറൽ സൊസൈറ്റി പ്രസിഡണ്ട് പൂവച്ചൽ സുധീർ, സെക്രട്ടറി ജെ. ജയപ്രകാശ് എന്നിവരും സംബന്ധിച്ചു. തൊളിക്കോട് റിയാസ് നന്ദി പറഞ്ഞു.

Next Post

കുവൈത്ത്: കുവൈറ്റിനെ ഞെട്ടിച്ച്‌ കൊടുംക്രൂരത ഉമ്മുല്‍ ഹൈമനില്‍ മകന്‍ മാതാവിനെ കുത്തിക്കൊന്നു

Tue Nov 15 , 2022
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മകന്‍ മാതാവിനെ കുത്തിക്കൊന്നു. ഉമ്മുല്‍ ഹൈമനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രതി മയക്കുമരുന്നിന് അടിമയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇയാളുടെ സഹോദരിയാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്.

You May Like

Breaking News

error: Content is protected !!