കാനഡയില്‍ കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശാനുമതി

കാനഡയില്‍ കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശാനുമതി. കൊവാക്‌സിന്‍ രണ്ടു ഡോസ് സ്വീകരിച്ചവര്‍ക്കാണ്‌അനുമതി.

നവംബര്‍ 30 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയ വാക്‌സിനുകള്‍ എടുത്തവര്‍ക്ക് കാനഡയില്‍ പ്രവേശനം അനുവദിക്കുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ ഈയിടെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൊവാക്‌സിന് അനുമതി നല്‍കിയത്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിന് നവംബര്‍ 3നാണ് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിക്കുന്നത്. ഡെല്‍റ്റ വകഭേദത്തിനെതിരെ കൊവാക്സിന്‍ 70% ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

Next Post

യു.എസ്.എ: റോഡിൽ വീണ നോട്ടുകൾ വാരിയെടുത്ത് ജനം - ഗതാഗതം തടസപ്പെട്ടത് രണ്ടുമണിക്കൂർ

Tue Nov 23 , 2021
Share on Facebook Tweet it Pin it Email കാലിഫോര്‍ണിയ: റോഡില്‍ കറന്‍സി നോട്ടുകള്‍ ചിതറിവീഴുന്നതുകണ്ട് ആദ്യം അമ്ബരന്നെങ്കിലും പിന്നീട് സമയം ഒട്ടു കളയാതെ വാരിക്കൂട്ടാന്‍ തുടങ്ങി ജനം. പലരും വാഹനം നിര്‍ത്തി ഇറങ്ങി നോട്ടുകള്‍ ശേഖരിച്ചു. മറ്റുപലരും നോട്ടുകള്‍ വാരിയെടുത്ത് മുകളിലേക്കെറിഞ്ഞ് കളിക്കാന്‍ തുടങ്ങി. തെക്കന്‍ കാലിഫോര്‍ണിയയിലെ കാള്‍സ്ബാഡിലാണ് സംഭവം. ഫ്രീവേയിലൂടെ അതീവ സുരക്ഷയോടെ സഞ്ചരിച്ച ട്രക്കില്‍നിന്നാണ് നോട്ടുകള്‍ നിറച്ച ബാഗുകള്‍ നിലത്തുവീണത്. പ്രാദേശിക സമയം വെള്ളിയാഴ്ച […]

You May Like

Breaking News

error: Content is protected !!