കുവൈത്ത്: അനധികൃത പണമിടപാടുകള്‍ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി കുവൈത്ത്

അനധികൃത സാമ്ബത്തിക കൈമാറ്റങ്ങളെ കൂച്ചുവിലങ്ങിടാനൊരുങ്ങി കുവൈത്ത്. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ഫണ്ടിംഗ് തുടങ്ങിയ നിയമവിരുദ്ധ സാമ്ബത്തിക ക്രമക്കേടുകള്‍ക്കെതിരെയാണ് ശക്തമാതയ നടപടികളെടുക്കുമെന്ന് കുവൈത്ത് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇത്തരത്തില്‍ സംശയം തോന്നുന്ന മുഴുവന്‍ പണമിടപാടുകളും റിപ്പോര്‍ട്ട് ചെയ്യാന്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

രാജ്യത്ത് നടക്കുന്ന എല്ലാ പണമിടപാടുകളെയും സൂക്ഷ്മമായി വിലയിരുത്തുകയും സംശയാസ്പദമായ പണമിടപാടുകളുടെ വിവരങ്ങള്‍ സുരക്ഷാ അധികാരികളുമായി പങ്കുവെക്കണമെന്നും കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ഫണ്ടിംഗ് എന്നിവക്കെതിരായ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മുന്‍കരുതല്‍ നടപടി.

കുവൈത്ത് ഭരണകൂടത്തിന്റെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള രാജ്യങ്ങളുമായി ഇടപാട് നടത്തിയവരും സംശയിക്കുന്ന പണമിടപാട് നടത്തിയവരുടെ കൂട്ടത്തിലുണ്ട്.

ഉപഭോക്താക്കളുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ പേരിലും കുവൈത്തിന് പുറത്തുള്ള സ്ഥാപനങ്ങളുടെ പേരിലും പണം അയക്കുന്നതിനെതിരെയും മുമ്ബു തന്നെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം പണമിടപാടുകളുടെ നിയമപരമായ ബാധ്യത വ്യക്തിയില്‍ വന്നുചേരും. അതിന്റെ ഉത്തരവാദിത്തവും അവര്‍തന്നെ ഏറ്റെടുക്കേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Next Post

യു.കെ: ലണ്ടൻ പാന്തേഴ്സ്സ് സ്പോർട്സ് ക്ലബിൻ്റെ 5-ാo വാർഷികം നടത്തി

Wed Jan 25 , 2023
Share on Facebook Tweet it Pin it Email ലണ്ടൻ പാന്തേഴ്സ്സ് സ്പോർട്സ് ക്ലബിൻ്റെ 5-ാo വാർഷികം 22-ാം തിയതി ഞായറാഴ്ച്ച വെംബ്ലിയിൽ വെച്ച് നടത്തപ്പെട്ടു. മാജിക്കാ ഇവൻസിന്റെ ലൈവ് മ്യൂസിക് ഷോയും എ ബി എസ് നടത്തിയ ഡി ജെയും ഒപ്പ ഒട്ടനവധി കലാപരിപാടികളും നടത്തപ്പെട്ടു. മീഡിയ സഹകാരികളായ LMR radio യുടെ സഹകരണത്തോടെ നടന്ന പരിപാടിയിൽ ക്ലബ് സ്പോൺസർ ആയ മത്‌ബക് അൽ ഖലീജിന്റെ മാനേജിംഗ് […]

You May Like

Breaking News

error: Content is protected !!