കുവൈത്ത്: കുവൈത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണ ഡിജിറ്റലാകുന്നു

കുവൈത്തില്‍ പൂര്‍ണ ഡിജിറ്റലൈസേഷന്‍ വൈകാതെ നിലവില്‍ വരും. ഇതിന്റെ ആദ്യപടിയായി സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലാക്കും. നാല് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റലാക്കാനുള്ള പദ്ധതിക്ക് മന്ത്രിതല സമിതി രൂപം നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

പദ്ധതിക്ക് വേഗം കൂട്ടുന്നതിനായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മൂന്ന് ഡേറ്റാ സെന്ററുകള്‍ കൂടി നിര്‍മിക്കും. നിലവിലെ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതോടെ രാജ്യത്തെ 110ലധികം സര്‍ക്കാര്‍ ഏജന്‍സികളുടെ സേവനങ്ങള്‍ ഡിജിറ്റലാകും. സെന്‍ട്രല്‍ ഏജന്‍സി ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ മേല്‍നോട്ടത്തില്‍ മെഷീന്‍ ലേണിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി സൊല്യൂഷനുകള്‍ തുടങ്ങിയ മേഖലകളില്‍ ദേശീയ പരിശീലനപരിപാടി ആരംഭിക്കും.

Next Post

യു.കെ: ആളുകളെ കിട്ടാതെ യുകെ വിഷമിക്കുമ്പോള്‍ ജോലിക്കാരെ തേടി ഓസ്‌ട്രേലിയന്‍ സംഘം യുകെയില്‍

Fri Feb 17 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ബ്രിട്ടനില്‍ ആകെ തന്നെ ജോലിക്ക് ആളെ കിട്ടാന്‍ പ്രയാസമാണ്. ജോലിയില്‍ ഉള്ളവരാകട്ടെ മെച്ചപ്പെട്ട ശമ്പളം തേടി സമരത്തിലും. ഇതിനിടയിലാണ് ‘കത്തുന്ന പുരയുടെ കഴുക്കോല്‍ ഊരാന്‍’ ഓസ്ട്രേലിയന്‍ പ്രതിനിധി സംഘം യുകെയിലേക്ക് എത്തുന്നത്. ലക്ഷ്യം ബ്രിട്ടനിലെ നഴ്സുമാര്‍ മുതല്‍ ഡോക്ടര്‍മാരെയും, അധ്യാപകരെയും അടിച്ചുമാറ്റി ഓസ്ട്രേലിയയില്‍ എത്തിക്കുകയെന്നത് തന്നെ!ഏകദേശം 31,000 ബ്രിട്ടീഷ് നഴ്സുമാര്‍, ഡോക്ടര്‍മാര്‍, പോലീസുകാര്‍, അധ്യാപകര്‍ എന്നിങ്ങനെയുള്ള ജോലിക്കാരെയാണ് […]

You May Like

Breaking News

error: Content is protected !!