കുവൈത്ത്: 60 വയസ്സ് കഴിഞ്ഞ വിദേശികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കില്ല – ഉന്നത ഉദ്യോഗസ്ഥനു സസ്‌പെന്‍ഷന്‍

കുവൈത്ത്; കുവൈത്തില്‍ 60 വയസ്സ് കഴിഞ്ഞ വിദേശികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന തീരുമാനമെടുത്ത ഉന്നത ഉദ്യോഗസ്ഥനു സസ്‌പെന്‍ഷന്‍ .

മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ അഹമ്മദ് അല്‍ മൂസയെയാണ് അന്വേഷണത്തിന്റെ ഭാഗമായി മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത് .

60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്തവരുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കിനല്‍കില്ലെന്ന മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനത്തിന് നിയമ സാധുതയില്ലെന്ന് കഴിഞ്ഞയാഴ്ച ഫത്‌വ നിയമനിര്‍മാണ സമിതി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവിറക്കിയ അതോറിറ്റി ഡയറക്ടര്‍ അഹമ്മദ് അല്‍ മൂസയെ മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത് .

Next Post

കുവൈത്ത്: ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ‘വിറ്റാമിന്‍ ഡി കാമ്പയിന്‍’ നാളെ

Thu Oct 14 , 2021
Share on Facebook Tweet it Pin it Email കുവൈറ്റ്: ലോക വിദ്യാര്‍ത്ഥി ദിനത്തോടനുബന്ധിച്ച്‌ നാളെ (ഒക്ടോബര്‍ 15) വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ‘വിറ്റാമിന്‍ ഡി കാമ്ബയിന്റെ’ പോസ്റ്റര്‍ ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍ പുറത്തിറക്കി. അഹമ്മദ് സൗദ്‌ അല്‍ അസ്മി (ലീഗല്‍ ഡീന്‍) പോസ്റ്റര്‍ അഷ്‌റഫ് അയ്യൂറിന് (കണ്‍ട്രി ഹെഡ്) കൈമാറി. അബ്ദുല്‍ റസാഖ് (ബ്രാഞ്ച് മാനേജര്‍), അബ്ദുല്‍ ഖാദര്‍ (മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്), അനസ് (ബിസിനസ് ഡെവലപ്‌മെന്റ് […]

You May Like

Breaking News

error: Content is protected !!