ഒമാൻ: മസ്‍കറ്റ് ഇന്ത്യന്‍ സോഷ്യന്‍ ക്ലബ്ബിന്റെ ഓണാഘോഷം ഇന്ന്

മസ്‍കറ്റ്: ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷം ഇന്ന് നടക്കും. റൂവിയിലെ അല്‍ ഫലാജ് ഹോട്ടലില്‍ വച്ച്‌ വൈകിട്ട് ആറു മണി മുതലാണ് ആഘോഷ പരിപാടികള്‍ ആരംഭിക്കുക. പ്രശസ്ത ഗായകന്‍ ശ്രീ അലോഷി അവതരിപ്പിക്കുന്ന ഗസല്‍ ആണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം.

കേരള വിഭാഗം കലാകാരികള്‍ അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ നൃത്ത നാട്യശില്‍പ്പം ഡാന്‍സും ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറും. കൂടാതെ ശ്രീ തൃച്ചുര്‍ സുരേന്ദ്രന്റെ നേതൃത്വത്തില്‍ മസ്കറ്റ് പഞ്ചവാദ്യ സംഘം അവതരിപ്പിക്കുന്ന പഞ്ചവാദ്യവും ഓണാഘോഷങ്ങള്‍ക്ക് മിഴിവേകും. രണ്ടു വര്‍ഷത്തിനു ശേഷം കേരള വിഭാഗം വിപുലമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയിലേക്ക് മുഴുവന്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നതായും പ്രവേശനം സൗജന്യമായിരിക്കുമെന്നും കേരള വിഭാഗം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Next Post

യുകെ: NI, കോർപ്പറേഷൻ ടാക്സ് വർദ്ധന പിൻവലിക്കാൻ സാധ്യത

Fri Sep 16 , 2022
Share on Facebook Tweet it Pin it Email ലണ്ടന്‍: ജീവിതച്ചെലവ് പ്രതിസന്ധികളില്‍ നിന്നും ബ്രിട്ടനിലെ ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ മിനി ബജറ്റ് പ്രഖ്യാപനങ്ങള്‍ അടുത്ത ആഴ്ച തന്നെ ഉണ്ടായേക്കാമെന്ന് റിപ്പോര്‍ട്ട്. അടുത്ത വെള്ളിയാഴ്ച നികുതികള്‍ വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ പ്രഖ്യാപിച്ച് ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ആശ്വാസമേകുമെന്നാണ് വിവരം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മിനി ബജറ്റ് ഇനിയും വൈകിപ്പിക്കില്ലെന്നാണ് കരുതുന്നത്. കഠിനാധ്വാനം ചെയ്യുന്ന ജനങ്ങളുടെ പോക്കറ്റില്‍ പണം തിരികെ എത്തിക്കുന്ന പദ്ധതികള്‍ക്കാണ് മുന്‍ഗണന. […]

You May Like

Breaking News

error: Content is protected !!