യു.കെ: കെയര്‍ഹോം ഹെല്‍ത്ത് അസിസ്റ്റന്റുമാര്‍ നേരിടുന്നത് കടുത്ത ശമ്പള വിവേചനം

ലണ്ടന്‍: ബ്രിട്ടനിലെ കെയര്‍ ഹോമിലെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ നേരിടുന്നത് കടുത്ത ശമ്പള വിവേചനം ആണെന്നു പഠനം. ബ്രിട്ടനിലെ സ്വകാര്യ കെയര്‍ ഹോമുകളിലെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റിന് ഒരേ വൈദഗ്ധ്യമുള്ള എന്‍എച്ച്എസ് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റിനെക്കാള്‍ പ്രതിവര്‍ഷം ശരാശരി 8,000 പൗണ്ട് കുറഞ്ഞ വേതനം ആണ് ലഭിക്കുന്നതെന്ന് കമ്മ്യൂണിറ്റി ഇന്റഗ്രേറ്റഡ് കെയര്‍ എന്ന സ്ഥാപനത്തിന്റെ ഗവേഷണം സൂചിപ്പിക്കുന്നു.എന്‍എച്ച്എസില്‍ അല്ലാതെ ജോലി ചെയ്യുന്ന കെയര്‍ വര്‍ക്കര്‍ക്ക് മണിക്കൂറിന് 10.01 പൗണ്ട് അല്ലെങ്കില്‍ പ്രതിവര്‍ഷം 19,573 ആണ് ലഭിക്കുക.

എന്നാല്‍ ഇതേ ജോലി ചെയ്യുന്ന എന്‍എച്ച്എസ് ഹെല്‍ത്ത്കെയര്‍ അസിസ്റ്റന്റിനു വളരെ സമാനമായ കഴിവുകളും ഉത്തരവാദിത്തങ്ങളും ഉള്ളപ്പോള്‍ തന്നെ മണിക്കൂറിന് 11.48 പൗണ്ട് എന്ന അടിസ്ഥാന നിരക്ക് ലഭിക്കുന്നു. ഇതു മണിക്കൂറിന് 14.12 പൗണ്ട് അല്ലെങ്കില്‍ അലവന്‍സുകളോടൊപ്പം 27,609 പൗണ്ട് വരെ ലഭിക്കുന്നുണ്ട്. ഇതു സ്വകാര്യ മേഖലയില്‍ നിന്നും 41% അല്ലെങ്കില്‍ പ്രതിവര്‍ഷം 8,036 പൗണ്ട് ശമ്പള വ്യത്യാസമാണ് കാണിക്കുന്നത്.യുകെയില്‍ ലക്ഷകണക്കിന് കെയര്‍ അസിസ്റ്റന്റുമാരാണ് സ്വകാര്യ കെയര്‍ഹോമുകളില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ഇവര്‍ക്ക് ജോലിക്ക് അനുസൃതമായ ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. എന്നാല്‍ പരാതി എവിടെ പറയുമെന്നറിയാത്ത ജീവനക്കാര്‍ പലപ്പോഴും ജോലി തന്നെ ഉപേക്ഷിക്കുന്ന അവസ്ഥയിലാണ്. ജീവനക്കാരുടെ ക്ഷാമം മൂലം മിക്ക കെയര്‍ഹോമുകളും സ്വകാര്യ ഏജന്‍സികളെ ജീവനക്കാരെ ലഭ്യമാക്കാന്‍ സമീപിക്കാറുണ്ട്. അവര്‍ക്ക് മികച്ച ശമ്പളം നല്‍കുന്നുമുണ്ട്.

Next Post

കുവൈത്ത്: കുവൈറ്റില്‍ സന്ദര്‍ശക വിസയിലെത്തിയ രണ്ട് യുവതികളെ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് അറസ്റ്റ് ചെയ്‍തു

Sat Dec 24 , 2022
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് രണ്ട് യുവതികളെ അറസ്റ്റ് ചെയ്‍തു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള പബ്ലിക് മോറല്‍ ആന്റ് ആന്റി ട്രാഫികിങ് വിഭാഗമാണ് പരിശോധന നടത്തിയത്. വേശ്യാവൃത്തിക്കായി ആളുകളെ എത്തിച്ച്‌ പണം വാങ്ങുന്ന അന്താരാഷ്‍ട്ര സംഘത്തിന്റെ ഭാഗമാണ് ഇരുവരുമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്‍താവനയില്‍ പറയുന്നു. ഇരുവരും സന്ദര്‍ശക വിസയിലാണ് കുവൈത്തില്‍ പ്രവേശിച്ചത്. ഇവര്‍ […]

You May Like

Breaking News

error: Content is protected !!