കുവൈത്ത്: എയര്‍ ഇന്ത്യ എക്സ്പ്രസ് മാര്‍ച്ച്‌ 6, 13 തീയതികളിലെ സര്‍വിസ് റദ്ദാക്കി

കുവൈത്ത് സിറ്റി: എയര്‍ ഇന്ത്യ എക്സ്പ്രസ് മാര്‍ച്ചില്‍ 6, 13 ദിവസങ്ങളിലെ കോഴിക്കോട്, കുവൈത്ത് സര്‍വിസ് റദ്ദാക്കി. സര്‍വിസ് റദ്ദാക്കാനുള്ള കാരണം വ്യക്തമല്ല.

ഈ ദിവസങ്ങളില്‍ കോഴിക്കോട്ടുനിന്ന് രാവിലെ കുവൈത്തിലേക്കുള്ള സര്‍വിസും തിരിച്ച്‌ കുവൈത്തില്‍നിന്ന് കോഴിക്കോട്ടേക്കുമുള്ള സര്‍വിസും ഉണ്ടാകില്ല. മാര്‍ച്ചിലെ ആദ്യ രണ്ട് ചൊവ്വാഴ്ചകളിലെ സര്‍വിസാണ് റദ്ദാക്കിയത്.

ഈ മാസം ആദ്യത്തില്‍ കുവൈത്തില്‍നിന്ന് കണ്ണൂരിലേക്കും കോഴിക്കോട്ടേക്കുമുള്ള ഷെഡ്യൂളുകള്‍ ഒരു ദിവസം എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയിരുന്നു. ഇതിനു പിറകെയാണ് മാര്‍ച്ചിലെ പുതിയ റദ്ദാക്കല്‍. യു.എ.ഇയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള നാല് എയര്‍ ഇന്ത്യ വിമാനങ്ങളുടെ ബുക്കിങ് എയര്‍ ഇന്ത്യ അവസാനിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച്‌ 27 മുതല്‍ ഈ സര്‍വിസുകളുടെ ബുക്കിങ് സ്വീകരിക്കില്ലെന്നാണ് അറിയിപ്പ്.

Next Post

യു.എസ്.എ: ഇന്ത്യന്‍ സൈന്യവുമായുള്ള ബന്ധം വികസിപ്പിക്കാനും വളര്‍ത്താനുമുളള യു എസ് ശ്രമം തുടരും

Sun Feb 26 , 2023
Share on Facebook Tweet it Pin it Email വാഷിംഗ്ടണ്‍: ഇന്ത്യന്‍ സൈന്യവുമായുള്ള ബന്ധം വികസിപ്പിക്കാന്‍ അമേരിക്ക ശ്രമിക്കുന്നുവെന്ന് പെന്റഗണ്‍.ഇന്ത്യന്‍ സൈന്യവുമായുള്ള തങ്ങളുടെ ബന്ധം വികസിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുളള ശ്രമങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നുവെന്നാണ് പെന്റഗണ്‍ പ്രസ് സെക്രട്ടറി പാറ്റ് റൈഡര്‍ വ്യക്തമാക്കിയിരിക്കുന്നത്. 1997-ല്‍ ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിരോധ വ്യാപാരം ഏതാണ്ട് കുറവായിരുന്നു.എന്നാല്‍ ഇന്ന് അത് 20 ബില്യണ്‍ ഡോളറിന് മുകളിലാണ്.യുഎസില്‍ നിന്ന് സുരക്ഷാ സഹായം തിരഞ്ഞെടുക്കുന്ന രാജ്യങ്ങളുടെ മികച്ച […]

You May Like

Breaking News

error: Content is protected !!