ന്യുമോണിയ തടയാന്‍ കുട്ടികള്‍ക്ക് നല്‍കുന്ന വാക്സിന്‍ ഒക്ടോബര്‍ 1 മുതല്‍ നല്‍കും – ഒരു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് മൂന്ന് ഡോസ്

തിരുവനന്തപുരം: ന്യൂമോണിയ ബാധ തടയാന്‍ കുട്ടികള്‍ക്ക് നല്‍കുന്ന വാക്സിന്‍ വിതരണം സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്നുമുതല്‍. ന്യൂമോ കോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ ഒരു വയസില്‍ താഴെയുളള കുട്ടികള്‍ക്കാണ് നല്കുക എന്നാണ് റിപ്പോര്‍ട്ട്. മൂന്നു ഡോസായിട്ടായിരിക്കും വാക്സിന്‍ നല്‍കുക.

കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പുകള്‍ ലഭിക്കുന്ന എല്ലാ സെന്ററുകളിലൂടെയും ന്യുമോണിയ ബാധ തടയാനുള്ള വാക്സിന്‍ നല്‍കും. ഗുരുതര ന്യൂമോണിയയ്ക്ക് കാരണമാകുന്ന ന്യൂമോകോക്കല്‍ ബാക്ടീരിയയെ തടയാനാണ് ഒരു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി 2017 മുതല്‍ അഞ്ച് സംസ്ഥാനങ്ങളില്‍ ഈ വാക്സിന്‍ വിതരണം ചെയ്യുന്നു. ഇതിന്റെ ഭാ​ഗമാവുകയാണ് കേരളവും.

വെളളിയാഴ്ച ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഒന്നര മാസം പ്രായായ കുട്ടികള്‍ക്കാണ് ആദ്യം കുത്തിവയ്പ്. പിഎച്ച്‌സികള്‍, സി എച്ച്‌ എസികള്‍, താലൂക്ക് ആശുപത്രികള്‍ തുടങ്ങി സര്‍ക്കാര്‍ ആശുപത്രികളിലൂടെയെല്ലാം കുത്തിവയ്പ് ലഭിക്കും. മൂന്നര, ഒന്‍പത് മാസപ്രായപരിധിയിലാണ് അടുത്ത ഡോസുകള്‍ എടുക്കേണ്ടത്. കോവിഡ് മൂന്നാം തരംഗത്തില്‍ കുട്ടികളെ കൂടുതല്‍ ബാധിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ഇത് മുന്‍പില്‍ കണ്ട് കുട്ടികളില്‍ ഉണ്ടായേക്കാവുന്ന ന്യൂമോണിയ ബാധ തടയാനാണ് കുത്തിവയ്പ് നല്കുന്നത്.

Next Post

യു.കെ: ഇരുപത് ലക്ഷം തൊഴിലവസരങ്ങൾ - ഇപ്പോൾ അപേക്ഷിക്കാം

Wed Sep 29 , 2021
Share on Facebook Tweet it Pin it Email ലണ്ടന്‍ : യു കെയില്‍ ഇരുപത് ലക്ഷം തൊഴിലവസരങ്ങള്‍. 55,019 കെയര്‍ ജീവനക്കാര്‍, 36471 ഷെഫ്, 32942 പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്സ്, 22956 മെറ്റല്‍ ജോലിക്കാര്‍, 28220 ക്ലീനേഴ്സ്, 7513 എച്ച്‌ജിവി ഡ്രൈവര്‍, 6557 ബാര്‍ ജീവനക്കാര്‍, 32615 സെയില്‍സ് അസിസ്റ്റന്റ്, 2678 സ്‌കൂള്‍ സെക്രട്ടറി, 2478 ലോലിപോപ് മെന്‍ & വുമണ്‍, 2251 പോസ്റ്റല്‍ ജോലിക്കാര്‍ എന്നിങ്ങനെയാണ് […]

You May Like

Breaking News

error: Content is protected !!