യു.എസ്.എ: യുഎസില്‍ കാറപകടത്തില്‍ മലയാളി അഭിഭാഷകന്‍ മരിച്ചു

ഡാലസ്: യുഎസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി അഭിഭാഷകന്‍ മരിച്ചു. യുവ അഭിഭാഷകന്‍ ജസ്റ്റിന്‍ കിഴക്കേതില്‍ ജോസഫ് (35) ആണ് മരിച്ചത്. ടെക്സാസ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഓസ്റ്റിനിലുണ്ടായ കാറപകടത്തിലാണ് മരണം.

ഡാലസിലെ പ്രശസ്തമായ ലോ ഫേമില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്നു. അവിവാഹിതനാണ്. പുനലൂര്‍ സ്വദേശി ജോസഫ് കിഴക്കേതില്‍, കൂടല്‍ സ്വദേശി ഷീല ജോസഫ് ദമ്ബതികളുടെ മകനാണ്. സഹോദരി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയാണ്. ഡാലസ് കാരോള്‍ട്ടണില്‍ താമസിക്കുന്ന മാതാപിതാക്കളെ കഴിഞ്ഞ ദിവസം പൊലീസ് നേരിട്ട് എത്തി മരണ വിവരം അറിയിക്കുകയായിരുന്നു. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Next Post

യുകെ: ബ്രിട്ടൻ കെഎംസിസി ഫാമിലി മീറ്റ് ഇന്ന് ഈസ്റ്റ് ഹാമിൽ

Sat Nov 5 , 2022
Share on Facebook Tweet it Pin it Email ബ്രിട്ടൻ കെഎംസിസി ഫാമിലി മീറ്റ് ഇന്ന് ഈസ്റ്റ് ഹാമിൽ വെച്ച് നടക്കുന്നു . യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകൾ പങ്കെടുക്കും . പരിപാടി വിജയകരമാക്കാൻ എല്ലാവരും പങ്കെടുക്കണമെന്ന് ബ്രിട്ടൻ കെഎംസിസി ഭാരവാഹികൾ അറിയിച്ചു.

You May Like

Breaking News

error: Content is protected !!