യു.കെ: ഭക്ഷ്യ ക്ഷാമം ക്രിസ്മസ് വരെ തുടരുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍

ലണ്ടന്‍ : ബ്രിട്ടനില്‍ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പടെ പല സാധനങ്ങളുടെയും ക്ഷാമം ക്രിസ്മസ് വരെ തുടരുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

വിതരണമേഖലയിലെ പ്രശ്നങ്ങള്‍ ആഗോളാടിസ്ഥാനത്തില്‍ തന്നെ ഉള്ളതാണെന്നും ബ്രിട്ടന്‍ മാത്രം വിചാരിച്ചാല്‍ അത് പരിഹരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്.

ക്ഷാമം ഒരു യാഥാര്‍ത്ഥ്യമാണ്, വിവിധ മേഖലകളില്‍ വിതരണ ശൃംഖലകള്‍ താറുമാറായിരിക്കുന്നതും കാണുന്നുണ്ട്. എന്നാല്‍ ഇത് ബ്രിട്ടനിലെ കാര്യം മാത്രമല്ല, ഒരു ആഗോള പ്രതിഭാസമാണ്, പ്രശ്ന പരിഹാരത്തിന് സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും ധനമന്ത്രി ഋഷി സുനക് പറഞ്ഞു.

കുതിച്ചുയരുന്ന നാണയപ്പെരുപ്പം വരുന്ന ശൈത്യകാലത്ത് ലക്ഷക്കണക്കിന് ബ്രിട്ടീഷ് കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തുമെന്നും ഋഷി സുനക് സമ്മതിക്കുന്നു. എന്നാല്‍, യൂണിവേഴ്സല്‍ ക്രെഡിറ്റില്‍ നല്‍കിയിരുന്ന അധിക 20 പൗണ്ട് നിര്‍ത്തലാക്കിയതിനെ അദ്ദേഹം ന്യായീകരിച്ചു. അതിനു പകരമായി പരിശീലന പദ്ധതികളിലും തൊഴില്‍ സാദ്ധ്യത ഉറപ്പുവരുത്തുന്നതിലുമായിരിക്കും കൂടുതല്‍ ശ്രദ്ധ നല്‍കുക എന്നും അദ്ദേഹം പറഞ്ഞു. ഊര്‍ജ്ജ, ഇന്ധന, ഭക്ഷ്യ മേഖലകളില്‍ പ്രതിസന്ധി നിലനില്‍ക്കുമ്ബോഴും ബ്രിട്ടീഷ് സാമ്ബത്തിക രംഗം ഉയര്‍ത്തെഴുന്നേല്‍ക്കും എന്ന ശുഭാപ്തി വിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു.

Next Post

തൃശ്ശൂർ: പൊതു ഇടങ്ങളും വീടുകളും വയോജന സൗഹൃദമാക്കണം - വയോജനങ്ങളെ ഡിജിറ്റല്‍ ലോകത്തേയ്ക്ക് കൈപിടിച്ച് ഉയര്‍ത്തൽ യുവജന സമൂഹത്തിന്‍റെ ഉത്തരവാദിത്തം

Sun Oct 3 , 2021
Share on Facebook Tweet it Pin it Email ഇരിങ്ങാലക്കുട: പൊതു ഇടങ്ങളും വീടുകളും വയോജന സൗഹൃദമാക്കണമെന്ന് ലോക വയോജനദിനത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനില്‍ (നിപ്മര്‍) നടന്ന സെമിനാര്‍. വയോജനങ്ങളെ ഡിജിറ്റല്‍ ലോകത്തേയ്ക്ക് കൈപിടിച്ച് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ യുവജന സമൂഹം ഉത്തരവാദിത്തമായി കാണണമെന്നും സെമിനാറില്‍ സംസാരിച്ച വിദഗ്ധര്‍ ആവശ്യപ്പെട്ടു. നിപ്മര്‍ എക്സിക്യുട്ടീവ് ഡയരക്റ്റര്‍ സി. ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. പ്രായമായവരെ ഒറ്റപ്പെടുത്താത്ത സാഹചര്യമുണ്ടാകണമെന്നും യുവജനങ്ങളുമായി […]

You May Like

Breaking News

error: Content is protected !!