ഒമാന്‍: ഒമാന്‍ സുല്‍ത്താന്റെ ഔദ്യോഗിക ഇറാന്‍ സന്ദര്‍ശനത്തിനു ഞായറാഴ്ച തുടക്കമാകും

സുല്‍ത്താൻ ഹൈതം ബിൻ താരീഖ്ന്റെ ഔദ്യോഗിക ഇറാൻ സന്ദര്‍ശനത്തിനു ഞായറാഴ്ച തുടക്കമാകും. ഇറാൻ പ്രസിഡന്റ് ഡോ. ഇബ്രാഹിം റഈസിയുടെ ക്ഷണം സ്വീകരിച്ചാണ് സുല്‍ത്താൻ ഇറാൻ സന്ദര്‍ശനം നടത്തുന്നത് എന്ന് ദിവാൻ ഓഫ് റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു.

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ആണ് ഒമാൻ സുല്‍ത്താൻ ഇറാനിലേക്ക് പോകുന്നത്.ഇറാൻ പ്രസിഡന്റും ഒമാൻ സുല്‍ത്താനും തമ്മില്‍ ഔദ്യോഗിക കൂടിക്കാഴ്ചകളും നടത്തും. പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളില്‍ വീക്ഷണങ്ങള്‍ കൈമാറുന്നതിനൊപ്പം ഉഭയ കക്ഷി ബന്ധങ്ങള്‍ വിപുലപ്പെടുത്തുന്നതിനുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടത്തുകയും ചെയ്യും. ഒമാൻ സുല്‍ത്താന്‍റെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി വിവിധ കരാറുകളിലും ഒപ്പുവെക്കും.

Next Post

കുവൈത്ത്: പാര്‍സലുകളുടെ പേരിലും തട്ടിപ്പ്

Wed May 24 , 2023
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: രാജ്യത്ത് പാര്‍സലുകളുടെ പേരിലും തട്ടിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംശയകരമായ സന്ദേശങ്ങള്‍ക്ക് പ്രതികരിക്കരുതെന്നും കമ്യൂണിക്കേഷൻ മന്ത്രാലയം അഭ്യര്‍ഥിച്ചു. പാര്‍സലുകള്‍ വന്നിട്ടുണ്ടെന്നും അവ എത്തിക്കുന്നതായി നിശ്ചിത തുക ഫീസ്‍ അടക്കണമെന്നും അറിയിച്ചാണ് പുതിയ തട്ടിപ്പ്. ടെക്സ്റ്റ് മെസേജുകളിലൂടെയും ഇ-മെയിലുകള്‍ വഴിയും തട്ടിപ്പുസംഘം ഇത്തരം സന്ദേശങ്ങള്‍ അയക്കും. പണം നല്‍കുന്നതിനായി ലിങ്കുകളുമുണ്ടാകും. പണം അടച്ച്‌ സാധനങ്ങള്‍ കാത്തിരുന്നാല്‍ ഒന്നും […]

You May Like

Breaking News

error: Content is protected !!