ലണ്ടനിലുള്ള എപ്സ്മില്‍ എന്ന സ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. 31 വയസ്സുകാരന്‍ വിജേഷാണു മരിച്ചത്. ഉറക്കത്തിനിടെ മരണം സംഭവിച്ചുവെന്നു കരുതപ്പെടുന്നു. വിജേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ വല്‍സനാണ് മകന്റെ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. എപ്‌സാമിലും ക്രോയ്ഡോണിലും ഇവര്‍ക്ക് കുടുംബത്തിന്റെ സുഹൃത്തുക്കളുണ്ട്. വര്‍ഷങ്ങളായി യുകെയില്‍ താമസിക്കുന്ന കുടുംബമാണ് കൃഷ്ണന്‍ വല്‍സന്റേത്. മൃതദേഹം ഈസ്റ്റ് സറെ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാകൂ.