മസ്‌കറ്റ്: ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ ഇന്നു മുതല്‍ ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണല്‍ ഏര്‍ലി വാണിങ് സെന്റര്‍ ഫോര്‍ മള്‍ട്ടിപ്പിള്‍ ഹസാര്‍ഡ്‌സ് മുന്നറിയിപ്പ്.
ഒമാനില്‍ ഈ ആഴ്ച രണ്ട് ന്യൂനമര്‍ദ്ദങ്ങള്‍ ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. വടക്കന്‍ ഗവര്‍ണറേറ്റുകളിലും തീരപ്രദേശങ്ങളിലുമാണ് ന്യൂനമര്‍ദ്ദം നേരിട്ട് ബാധിക്കുക.
അല്‍ വുസ്ത, ദോഫാര്‍, തെക്കന്‍ ശര്‍ഖിയ എന്നീ ഗവര്‍ണറേറ്റുകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. തെക്കന്‍ ശര്‍ഖിയ, അല്‍ വുസ്ത ഗവര്‍ണറേറ്റുകളുടെ വിവിധ ഭാഗങ്ങളില്‍ രാത്രിയിലും അതിരാവിലെയും മൂടല്‍മഞ്ഞിനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.