ഒമാന്‍: ഒമാനിലെ പ്രവാസി നിക്ഷേപകരുടെ വാണിജ്യ രജിസ്ട്രേഷന്‍ കുറക്കുന്നു

പ്രവാസി നിക്ഷേപകരുടെ വാണിജ്യ രജിസ്ട്രേഷന്‍ കുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഒമാന്‍ മന്ത്രിസഭ. ഇത് നടപ്പിലാകുന്നതോടെ വിദേശത്തുനിന്നുള്ള പ്രവാസി നിക്ഷേപകരും ഒമാനി സ്വദേശി നിക്ഷേപകരെ പോലെ തന്നെ പരിഗണിക്കപ്പെടാനുള്ള സാധ്യതയാണ് തെളിയുന്നത്. എങ്കിലും ഇതുമായി ബന്ധപ്പെട്ട അധികാരികള്‍ നിശ്ചയിച്ച്‌ നല്‍കുന്ന നിയന്ത്രണങ്ങള്‍ക്കനുസൃതമായിരിക്കും വാണിജ്യ രജിസ്ട്രേഷന്‍ ഫീസ് കുറക്കുക.

ഒമാന്‍ വിഷന്‍ 2040ന്റെ ലക്ഷ്യം നേടുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നടപടി സ്വീകരിക്കുന്നത്. മന്ത്രിസഭ യോഗത്തില്‍, വിദ്യാഭ്യാസ മേഖലയില്‍ പുരോഗതിയും വികസനവും ആവശ്യമാണെന്ന് സുല്‍ത്താന്‍ ബിന്‍ ഹൈതം താരിഖ് മന്ത്രിമാരോട് പറഞ്ഞു.

ഇതിനായി തൊഴില്‍, സാങ്കേതിക വിദ്യാഭ്യാസ രീതികളെല്ലാം കൃത്യമായി നടപ്പാക്കണം. 11, 13 ക്ലാസുകളിലെ കുട്ടികളെ തൊഴില്‍ സങ്കേതികാധിഷ്ടിത വിദ്യാഭ്യാസ രീതികളിലേക്ക് വഴി തിരിച്ചുവിടണം. എന്‍ജിനീയറിങ്, വ്യവസായ വൈദഗ്ധ്യം തുടങ്ങിയ മേഖലകളെ ഉള്‍പ്പെടുത്തി അടുത്ത വര്‍ഷം മുതല്‍ വിദ്യാഭ്യാസ പദ്ധതിയില്‍ മാറ്റം വരുത്തണമെന്നും സുല്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വര്‍ഷം തോറും ഫെബ്രുവരി 24ന് ഒമാന്‍ അധ്യാപക ദിനമായി ആഘോഷിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചിട്ടുണ്ട്. ഈ ദിവസം ഒമാനിലെ എല്ലാ അധ്യാപകര്‍ക്കും പൊതുഅവധി നല്‍കും. ഒമാന്‍ സാമ്ബത്തിക വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച്‌ നടപ്പിലാക്കും. ഇതു വഴി ഇറക്കുമതി കുറക്കാനും കയറ്റുമതി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്താനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

Next Post

കുവൈത്ത്: കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് മാര്‍ച്ച്‌ ഒന്നിന്

Tue Feb 28 , 2023
Share on Facebook Tweet it Pin it Email കുവൈത്ത്‌ സിറ്റി: കുവൈത്ത് ഇന്ത്യന്‍ എംബസി ആഴ്ചതോറും നടത്തി വരാറുള്ള ഓപ്പണ്‍ ഹൗസ് മാര്‍ച്ച്‌ ഒന്നിന് (ബുധന്‍) നടക്കും. കുവൈത്ത് സിറ്റിയിലുള്ള ബി.എല്‍.എസിന്റെ ഔട്ട്‌സോഴ്‌സിംഗ് കേന്ദ്രത്തിലാണ് ഈ ആഴ്ചയിലെ ഓപ്പണ്‍ ഹൗസ് ക്രമീകരിച്ചിരിക്കുന്നത്. സ്ഥാനപതി ഡേ:ആദര്‍ശ് സൈക്വായും മുതിര്‍ന്ന ഉദ്ദ്യോഗസ്ഥരും നേരീട്ട് പങ്കെടുക്കുന്നതാണ്. രാവിലെ 11.30 മുതലാണ് ഓപ്പണ്‍ ഹൗസ്.10.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും.

You May Like

Breaking News

error: Content is protected !!