കുവൈത്ത്: പഴയ മാതൃകയിലുള്ള ഡ്രൈവിങ് ലൈസന്‍സ് മാറ്റി പുതിയത് നേടിയില്ലെങ്കില്‍ ഇഖാമ പുതുക്കലും മറ്റും പ്രതിസന്ധിയിലാകും

കുവൈത്ത് സിറ്റി∙ വിദേശികള്‍ പഴയ മാതൃകയിലുള്ള ഡ്രൈവിങ് ലൈസന്‍സ് തിരിച്ചേല്‍‌പിച്ച്‌ പുതിയ മാതൃകയിലുള്ളത് നേടിയില്ലെങ്കില്‍ ഇഖാമ പുതുക്കലും മറ്റും പ്രതിസന്ധിയിലാകുമെന്ന് റിപ്പോര്‍ട്ട് .

ഡ്രൈവിങ് ലൈസന്‍സുകളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമാണിത്. കാലാവധിയുള്ളതാണെങ്കിലും പഴയ മാതൃകയിലുള്ള ഡ്രൈവിങ് ലൈസന്‍സിന് സാധുതയില്ല.

രാജ്യത്ത് വ്യാജ ഡ്രൈവിങ് ലൈസന്‍സുകളും പഴയ മാതൃകയില്‍ നിലവിലുണ്ടെന്ന് ശ്രദ്ധയില്‍‌പ്പെട്ടതിനാല്‍ ഡിജിറ്റലാണ് പുതിയ മാതൃകയിലുള്ള ലൈസന്‍സ്. പുതിയ സാഹചര്യത്തില്‍ ലൈസന്‍സ് മാറ്റാത്തവരുടെ ഇഖാമ പുതുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട് .

അതെ സമയം കാലഹരണപ്പെട്ട ലൈസന്‍സുമായി പിടിയിലായാല്‍ നിലവില്‍ 5 ദിനാര്‍ പിഴയടച്ച്‌ രക്ഷപ്പെടാം. എന്നാല്‍ ഇനി ശിക്ഷ നാടു കടത്തലായി കര്‍ശനമാക്കാനാണ് അധികൃതരുടെ നീക്കം .

Next Post

ഒമാൻ: ഷഹീൻ ചുഴലിക്കാറ്റ് - മന്ത്രിതല സമിതി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

Tue Oct 12 , 2021
Share on Facebook Tweet it Pin it Email മസ്‌കത്ത് : മന്ത്രിതല സമിതിയുടെ നേതൃത്വത്തില്‍ ഷഹീന്‍ ചുഴലിക്കാറ്റിന്റെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു ചുഴലിക്കാറ്റിന്റെ ദുരന്തത്തിന്റെ നാശനഷ്ടങ്ങള്‍ അധികൃതര്‍ വിലയിരുത്തി ദുരന്ത റിപ്പോര്‍ട്ട് സംഘം തയാറാക്കും. സമിതിയുടെ ചെയര്‍മാനും ധനമന്ത്രിയുമായ സുല്‍ത്താന്‍ ബിന്‍ സാലിം അല്‍ ഹബ്സിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നാഷനല്‍ സെര്‍ച്ച്‌ ആന്‍ഡ് റെസ്‌ക്യൂ ടീമന്റെ ഓപറേഷന്‍ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. വ്യാപകമായി ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത […]

You May Like

Breaking News

error: Content is protected !!