ഒമാൻ: ഷഹീൻ ചുഴലിക്കാറ്റ് – മന്ത്രിതല സമിതി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

മസ്‌കത്ത് : മന്ത്രിതല സമിതിയുടെ നേതൃത്വത്തില്‍ ഷഹീന്‍ ചുഴലിക്കാറ്റിന്റെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു ചുഴലിക്കാറ്റിന്റെ ദുരന്തത്തിന്റെ നാശനഷ്ടങ്ങള്‍ അധികൃതര്‍ വിലയിരുത്തി

ദുരന്ത റിപ്പോര്‍ട്ട് സംഘം തയാറാക്കും. സമിതിയുടെ ചെയര്‍മാനും ധനമന്ത്രിയുമായ സുല്‍ത്താന്‍ ബിന്‍ സാലിം അല്‍ ഹബ്സിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നാഷനല്‍ സെര്‍ച്ച്‌ ആന്‍ഡ് റെസ്‌ക്യൂ ടീമന്റെ ഓപറേഷന്‍ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.

വ്യാപകമായി ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഖാബൂറ വിലായതിലെ നിരവധി ഗ്രാമങ്ങളിലും കുന്നിന്‍പ്രദേശങ്ങളിലും ഉന്നത സംഘം സന്ദര്‍ശനം നടത്തി. ഹൊവാസയിലെയും വാദി ബാനി ഉമറിലെയും റോഡുകളുടെ പുനഃസ്ഥാപന പ്രവൃത്തികള്‍ വൈകാതെ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എന്‍ജി. സെയ്ദ് ബിന്‍ ഹമൂദ് അല്‍ മആവലി പറഞ്ഞു.

Next Post

ഒമാൻ: പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാന്‍ ഹൈടെക് റോഡ് പദ്ധതികൾ

Tue Oct 12 , 2021
Share on Facebook Tweet it Pin it Email മസ്ക്കത്ത് ∙: പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന ഹൈടെക് റോഡുകള്‍ നിര്‍മിക്കാനുള്ള സമഗ്ര പദ്ധതിക്ക് തയ്യാറെടുപ്പുമായി ഒമാന്‍ ഒരുങ്ങുന്നു .സാങ്കേതിക മികവ് പുലര്‍ത്തുന്ന റോഡുകള്‍ പൂര്‍ത്തിയാക്കാന്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി ഉന്നതതല എന്‍ജിനീയറിങ് സമിതി ഉടന്‍ രൂപീകരിക്കും.

You May Like

Breaking News

error: Content is protected !!