യു.എസ്.എ: സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന കേസ് – പ്രശസ്ത സംഗീതജ്ഞന്‍ കെലി കുറ്റക്കാരനെന്ന് കോടതി

ന്യൂയോര്‍ക്: സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നും പീഡിപ്പിച്ചെന്നുമുള്ള കേസില്‍ യു എസ് പോപ് സംഗീതജ്ഞന്‍ റോബര്‍ട് സില്‍വസ്റ്റര്‍ കെലി (54) കുറ്റക്കാരനാണെന്ന് കോടതി. ബ്രൂക്ലിന്‍ ഫെഡറല്‍ കോടതിയാണ് കുറ്റകാരനാണെന്ന് വിധിച്ചത്.

നിലവില്‍ 9 കേസുകളാണ് പോപ് സംഗീതത്തിലെ ‘റിഥം ആന്‍ഡ് ബ്ലൂ’ എന്ന വകഭേദത്തിന്റെ രാജാവായി അറിയപ്പെടുന്ന കെലിക്കെതിരെയുള്ളത്. 20 വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കുമെന്നാണ് സൂചന.

മൈകിള്‍ ജാക്‌സന്റെ ‘യൂ ആര്‍ നോട് എലോണ്‍’ എന്ന ഹിറ്റ്ഗാനം രചിച്ചത് 30 വര്‍ഷം നീണ്ട സംഗീത കരിയറുള്ള കെലിയാണ്. 1996 ല്‍ കെലി പുറത്തിറക്കിയ ‘ഐ ബിലീവ് ഐ കാന്‍ ഫ്‌ലൈ’ എന്ന ഗാനം ലോകമെമ്ബാടും ഹിറ്റ് ആകുകയും 3 ഗ്രാമി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു.

അതേസമയം കെലിയുടെ ആദ്യ വിവാഹവും വിവാദമായിരുന്നു. ആലിയ എന്ന പ്രശസ്ത പോപ് താരവുമായായിരുന്നു താരത്തിന്റെ ആദ്യ വിവാഹം. വധുവിന് വെറും 15 വയസായിരുന്നു പ്രായം. ആലിയ പിന്നീട് വിമാനാപകടത്തില്‍ മരിച്ചു.

Next Post

സൗദി: വാക്തർക്കം - അടിപിടിയിൽ മക്ക കഫ്റ്റീരിയയിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി മരിച്ചു

Thu Sep 30 , 2021
Share on Facebook Tweet it Pin it Email സൗദി: മക്ക നവരിയയിയെ കഫ്റ്റീരിയയിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി കൂടെ ജോലി ചെയ്യുന്ന മറ്റൊരു മലയാളിയുമായുണ്ടായ വാക്തർക്കംമൂലമുണ്ടായ അടിപിടിയെതുടർന്ന് മരിച്ചു. കുറ്റ്യാടി സ്വദേശി അജ്മലാ(30)ണ് മരിച്ചത്. നവാരിയയിലെ കഫ്റ്റീരിയയിൽ ജോലി ചെയ്തുവരികയായിരുന്നു. കൂടെ ജോലി ചെയ്യുന്ന മറ്റൊരു മലയാളിയുമായുണ്ടായ വാക്തർക്കം മൂർച്ഛിച്ചുണ്ടായ അടിപിടിയിൽ അജ്മലിന് പരിക്കേറ്റിരുന്നു. പിന്നീട് കടയിൽ തന്നെ കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്.

You May Like

Breaking News

error: Content is protected !!