യു.കെ: ബ്രിട്ടൻ കെഎംസിസി സ്കോട്ലാൻഡ് റീജിയൻ ഇഫ്താർ മീറ്റ്

ബ്രിട്ടൻ കെഎംസിസി സ്റ്റേറ്റ് ഘടകമായ സ്കോട്ലൻഡ് റീജിയൻ പ്രഥമ ഇഫ്താർ മീറ്റ് ഗ്ലാസ്ഗോയിലെ ഐയർഡ്രിയിൽ വെച്ച് നടന്നു . സ്കോട്ലൻഡിലെ ബ്രിട്ടൻ കെഎംസിസി യുടെ പ്രഥമ ഇഫ്താർ മീറ്റാണ് കഴിഞ്ഞ ശനിയാഴ്ച ഗ്ലാസ്ഗോയിൽ വെച്ച് നടന്നത് . സ്കോട്ടൻഡിലെ വിവിധ ഇടങ്ങളിൽ നിന്നായി സ്ഥിര താമസക്കാരും , ജോലി ,പഠനാവശ്യം സ്കോട്ലൻഡിലെ വിവിധ ഇടങ്ങളിൽ താമസിക്കുന്ന നിരവധി പ്രവർത്തകർ ഇഫ്താർ മീറ്റിൽ പങ്കാളികളായി . ബ്രിട്ടൻ കെഎംസിസി ജനറൽ സെക്രട്ടറി സഫീർ എൻ കെ , ട്രഷറർ നുജൂം ,ഇരീലോട്ട് , ഭാരവാഹികളായ , , ഷുഹൈബ് അത്തോളി , മുഹമ്മദ് ജസീം പി, റംഷാദ് , അജ്‌മൽ രയരോത് , മൻസൂർ പേരാമ്പ്ര , ദുൽഹാസ് , സാജിദ് , കമാൽ , അമീൻ , ശാക്കിർ തുടങ്ങിയവർ നേതൃത്വം നൽകി . സ്കോട്ലൻഡിൽ കെഎംസിസി യുടെ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും മത -ജാതി ഭേദമന്യേ ഏവരെയും സംയോജിപ്പിച്ചുള്ള സാമൂഹിക മുന്നേറ്റമാണ് കെഎംസിസി ലക്‌ഷ്യം വെക്കുന്നത് എന്നും അതിനായുള്ള പ്രവർത്തനങ്ങളിൽ മുഴുവൻ പ്രവർത്തകരും സജീവമാകാൻ ഉള്ള തുടക്കമായി സ്‍കോട്‍ലാൻഡ് റീജിയൻ ഇഫ്താർ മീറ്റ് മാറുമെന്ന് കെഎംസിസി ബ്രിട്ടൻ നാഷണൽ കമ്മിറ്റി പ്രതിനിധികൾ അഭിപ്രായപ്പെട്ടു .

Next Post

ഒമാന്‍: ലയണ്‍സ് ക്ലബ് മസ്‌കത്ത് ലേബര്‍ ക്യാമ്ബില്‍ ഇഫ്താര്‍ സംഗമം

Wed Apr 19 , 2023
Share on Facebook Tweet it Pin it Email മസ്‌കത്ത്: ലയണ്‍സ് ക്ലബ് ഒമാന്‍ വാദി കബീറിലെ മുനിസിപ്പല്‍ ലേബര്‍ ക്യാമ്ബില്‍ ഇഫ്താര്‍ സംഗമം നടത്തി. ക്ലബ് ഭാരവാഹികളുടെ നേതൃത്വത്തില്‍ ക്യാമ്ബിലെ വിവിധ ദേശക്കാരായ അഞ്ഞൂറോളം തൊഴിലാളികള്‍ക്കാണ് ഇഫ്താര്‍ വിരുന്നു നല്‍കിയത്. പ്രസിഡന്റ് ലയണ്‍ സിദ്ദീഖ് ഹസ്സന്‍ അധ്യക്ഷത വഹിച്ചു. സാധാരണക്കാരായ ആളുകളുമായി കൂടുതല്‍ ഇടപഴകി അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ആശ്വാസം നല്‍കുക എന്നതാണ് ലയണ്‍സ് ക്ലബ് ചെയ്യുന്നതെന്ന് […]

You May Like

Breaking News

error: Content is protected !!