കുവൈത്തില്‍ ഇടിയോടുകൂടിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. റെസിഡന്‍ഷ്യല്‍ നഗരമായ സബാഹ് അല്‍ അഹ്മദിലും സമീപ പ്രദേശങ്ങളിലും മഴ ശക്തിപ്പെടാം.
ഇവിടെ മഴ 37 മില്ലിമീറ്ററില്‍ കൂടുതലാകുമെന്ന് പ്രതീക്ഷിക്കുന്നു. ബാക്കി റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ എട്ടു മുതല്‍ 16 മില്ലിമീറ്റര്‍ വരെയാണ് കണക്കാക്കുന്നത്. മഴ ശക്തമായാല്‍ റോഡുകളില്‍ വെള്ളക്കെട്ടിനും സാധ്യതയുണ്ട്. വാഹനം ഓടിക്കുന്നവരും പുറത്തിറങ്ങുന്നവരും ജാഗ്രത പാലിക്കണം. അത്യാവശ്യഘട്ടങ്ങളില്‍ സഹായത്തിന് 112ല്‍ വിളിക്കാം.