യു.കെ: വിദ്യാര്‍ത്ഥിനികളുടെ പാവാടയുടെ നീളം അളന്ന് പുരുഷ അദ്ധ്യാപകര്‍ – മൃഗീയമായ രീതിയില്‍ പെരുമാറി സ്‌കൂള്‍ അധികൃതര്‍

ലണ്ടന്‍: വിദ്യാര്‍ത്ഥിനികളെ വരിവരിയായി നിര്‍ത്തി പാവാടയുടെ നീളം പുരുഷ അധ്യാപകര്‍ അളന്ന് അപമാനിച്ചതിന് പിന്നാലെ പ്രതിഷേധവുമായി ആണ്‍കുട്ടികള്‍. ഇംഗ്ലണ്ടിലെ മെര്‍സിസൈഡിലെ സെന്റ് ഹെലന്‍സിലെ റെയിന്‍ഫോര്‍ഡ് ഹൈസ്‌കൂളിലാണ് സംഭവം. പെണ്‍കുട്ടികളുടെ പാവാടയുടെ നീളത്തിന്റെ പേരില്‍ കുട്ടികളെ പുറത്താക്കുമെന്ന് അദ്ധ്യാപകര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആണ്‍കുട്ടികള്‍ പാവാട ധരിച്ചെത്തി പ്രതിഷേധിച്ചത്. രക്ഷിതാക്കളുടെ പൂര്‍ണ പിന്തുണയോടെ ആയിരുന്നു പ്രതിഷേധം.

വിദ്യാര്‍ത്ഥികളില്‍ പലരും കരഞ്ഞുകൊണ്ട് വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് കാര്യം തിരക്കിയപ്പോഴാണ് രക്ഷിതാക്കള്‍ കാര്യം അറിയുന്നത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ആണ്‍കുട്ടികളും പുരുഷന്മാരും നില്‍ക്കേ വരിവരിയായി നിര്‍ത്തിയാണ് കുട്ടികളുടെ പാവാടയുടെ നീളം അളന്നത്. കുട്ടിയുടെ പാവാട കാല്‍മുട്ടിന് ഒരിഞ്ച് മുകളിലായതിനാല്‍ അദ്ധ്യാപകന്‍ ശാസിച്ചെന്ന് പറഞ്ഞ് 15-കാരി കരഞ്ഞുകൊണ്ട് വീട്ടിലെത്തിയതെന്ന് ഒരു രക്ഷിതാവ് പ്രതികരിച്ചു. 12 വയസുള്ള മകളുടെ വസ്ത്രം പുരുഷ അധ്യാപകര്‍ പരിശോധിച്ചതില്‍ അസ്വസ്ഥതയാണെന്ന് മറ്റൊരു രക്ഷിതാവും പറഞ്ഞു. അദ്ധ്യാപകര്‍ മൃഗീയമായ രീതിയിലാണ് കുട്ടികളോട് പെരുമാറുന്നതെന്ന് പല രക്ഷിതാക്കളും പ്രതികരിച്ചു.

എന്നാല്‍ അദ്ധ്യാപകര്‍ മോശമായി പെരുമാറിയതില്‍ തെളിവില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ പ്രതിഷേധം കത്തി പടരുകയാണ്. നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. പ്രാകൃത രീതികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 1800-ഓളം പേര്‍ ഒപ്പിട്ട നിവേദനം പ്രിന്‍സിപ്പലിന് കൈമാറിയിട്ടുണ്ട്.

Next Post

ഒമാന്‍: ഒമാന്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം ഗണ്യമായ വര്‍ധനവ്

Sun Feb 26 , 2023
Share on Facebook Tweet it Pin it Email ഒമാന്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം ഗണ്യമായ വര്‍ധനവ്.2022ല്‍ 29 ലക്ഷം ആളുകള്‍ ഒമാന്‍ സന്ദര്‍ശിച്ചു. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്ബോള്‍ 348 ശതമാനത്തിന്‍റെ വര്‍ധനയാണുണ്ടായത്. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്‍റെ കണക്കുകളിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതലാളുകളെത്തിയത് യു.എ.ഇയില്‍നിന്നാണ്. 19 ലക്ഷം ആളുകളാണ് യു.എ.ഇയില്‍നിന്ന് ഇവിടെയെത്തിയത്. 3,55,460 സന്ദര്‍ശകരുമായി ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. യമന്‍ -1,06,529, ജര്‍മനി -41,829 എന്നീ […]

You May Like

Breaking News

error: Content is protected !!