കുവൈത്ത്: ഇ.ഡി.എ ‘തിരുവോണ സംഗമം- 2023’ ഫ്ലയര്‍ പ്രകാശനം

കുവൈത്ത് സിറ്റി: എറണാകുളം ജില്ല അസോസിയേഷൻ (ഇ.ഡി.എ) കുവൈത്ത് ‘തിരുവോണ സംഗമം- 2023’ഫ്ലയര്‍ പ്രകാശനം പ്രസിഡന്റ് ജോമോൻ കോയിക്കര ഇവൻറ് കണ്‍വീനര്‍ ജോളി ജോര്‍ജില്‍നിന്നു ഏറ്റുവാങ്ങി നിര്‍വഹിച്ചു.

ആക്ടിങ് ജനറല്‍ സെക്രട്ടറി ജിജു പോള്‍, ജനറല്‍ കോഓഡിനേറ്റര്‍ തങ്കച്ചൻ ജോസഫ്, ആക്ടിങ് ട്രഷറര്‍ റെജി ജോര്‍ജ്, മഹിളാവേദി ചെയര്‍പേഴ്സൻ ലിസ വര്‍ഗീസ്, അഡ്വൈസറി ചെയര്‍മാൻ എം.കെ. ജിനോ, ജോയൻറ് കോഓഡിനേറ്റര്‍ വര്‍ഗീസൻ, ജോയൻറ് സെക്രട്ടറി പ്രിൻസ് ബേബി, ബാലവേദി പ്രസിഡൻറ് സ്ലാനിയ പെയ്റ്റൻ, ബാബുജി ബത്തേരി എന്നിവര്‍ പങ്കെടുത്തു.

ഒക്ടോബര്‍ 13ന് മംഗഫ് അല്‍ നജാത്ത് സ്കൂളിലാണ് ഓണാഘോഷം. ടെലിവിഷൻ സിനിമാതാരം രാജേഷ് അടിമാലി നടത്തുന്ന വണ്‍മാൻ ഷോ പ്രധാന ആകര്‍ഷണമായിരിക്കും. അസോസിയേഷൻ അംഗങ്ങളുടെ തിരുവാതിര, കുട്ടികളുടെയും അംഗങ്ങളുടെയും കലാപരിപാടികള്‍, ഗാനമേള, ഡാൻസ്, നാടൻപാട്ട് എന്നിവയും ഉണ്ടാകും. മാവേലി എഴുന്നള്ളിപ്പ്, ചെണ്ടമേളം, പുലികളി, പായസം മത്സരവും ഓണസദ്യ എന്നിവയും ഒരുക്കും.

Next Post

യു.കെ: സീരിയല്‍ കില്ലര്‍ നഴ്‌സ് കൂടുതല്‍ കുട്ടികളെ കൊല്ലാന്‍ ശ്രമിച്ചു, മുന്‍പ് ജോലി ചെയ്ത ആശുപത്രിയിലും പരിശോധന

Tue Aug 22 , 2023
Share on Facebook Tweet it Pin it Email ലണ്ടന്‍: ബ്രിട്ടനില്‍ ഏഴ് പിഞ്ചുകുഞ്ഞുങ്ങളെകൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ നഴ്‌സ് ലൂസി ലെറ്റ്ബി മുമ്പ് ജോലി ചെയ്ത ആശുപത്രികളിലെ കുട്ടികളുടെ മരണം അന്വേഷിച്ച് പൊലീസ്. 33കാരിയായ കില്ലര്‍ നഴ്‌സ് കൂടുതല്‍ കുട്ടികളെ കൊലപ്പെടുത്തിയിരിക്കാമെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിച്ചത്. ?ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ലൂസി ജോലി ചെയ്തിരുന്ന കൗണ്ടര്‍ ഓഫ് ചെസ്റ്റര്‍ ആശുപത്രിയില്‍ 30 നവജാത ശിശുക്കള്‍ക്ക് നേരെ സമാന […]

You May Like

Breaking News

error: Content is protected !!