കുവൈത്ത് സിറ്റി: വ്യാജ ക്ലിനിക്ക് വഴി മരുന്നുകള്‍ വിതരണം നടത്തിയ മൂന്ന് പ്രവാസികള്‍ പിടിയില്‍ .കുവൈത്തിലെ ഇഷ്ബിലിയയിലായിരുന്നു സംഭവം.
താമസ, തൊഴില്‍ നിയമ ലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് കുവൈത്തില്‍ പുരോഗമിക്കുന്ന പരിശോധനകളുമായി ഭാഗമായാണ് വ്യാജ ക്ലിനിക്ക് കണ്ടെത്തിയത്.
നഴ്സിങ് സേവനങ്ങളും മറ്റും വാഗ്ദാനം ചെയ്‍തുകൊണ്ടുള്ള പരസ്യങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ സംഘം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച ചില നോട്ടീസുകളും ഇവര്‍ പുറത്തിറക്കിയിരുന്നു . ഇത് ശ്രദ്ധയില്‍പെട്ട അധികൃതര്‍ സംഘത്തെക്കുറിച്ച് അന്വേഷണം നടത്തുകയായിരുന്നു. വിശദമായ അന്വേഷണത്തിനൊടുവില്‍ ഈ വ്യാജ ക്ലിനിക്കിന്റെ നടത്തിപ്പുകാരായ പ്രവാസികളെ പിടികൂടാന്‍ ഉദ്യോഗസ്ഥര്‍ വല വിരിച്ചു . ഒരു ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേരെ ഇഷ്ബിലിയയില്‍ വെച്ചാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്‍തത്.
ക്ലിനിക്കിന്റെ പ്രധാന നടത്തിപ്പുകാരനായിരുന്ന പ്രവാസിയെ സാല്‍മിയയില്‍ വെച്ചും അറസ്റ്റ് ചെയ്‍തു. മൂന്ന് പേര്‍ക്കുമെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.പിടിയിലായവരെ നാടുകടത്താനാണ് തീരുമാനം .
