കുവൈത്ത്: കായന്‍സ് മെഗാ സ്റ്റേജ്ഷോ ‘അഗ്നി-2’ ആഗസ്റ്റ് 11ന്

കുവൈത്ത് സിറ്റി: കായംകുളം എൻ.ആര്‍.ഐസിന്‍റെ (കായൻസ്) ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച്‌ നടത്തുന്ന മെഗാ സ്റ്റേജ്ഷോ ‘അഗ്നി-2’ ആഗസ്റ്റ് 11ന് മൈദാൻഹവല്ലി അമേരിക്കൻ ഇന്‍റര്‍നാഷനല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങിലെത്തും.

നൃത്തം, സംഗീതം, സിനിമ തുടങ്ങിയ കലാമിശ്രിതങ്ങള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള കലാവിരുന്ന് സൂര്യ കൃഷ്ണമൂര്‍ത്തിയാണ് അണിയിച്ചൊരുക്കുന്നത്. ഇരുപത്തിയഞ്ചിലേറെ കലാകാരൻമാര്‍ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ ഇതിനായി കുവൈത്തില്‍ എത്തിച്ചേരുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

ക്ലിനിക്കല്‍ സൗകര്യങ്ങളോടുകൂടിയുള്ള ഡയാലിസിസ് യൂനിറ്റ് സ്ഥാപിച്ച്‌ അര്‍ഹരായവര്‍ക്ക് സൗജന്യ ചികിത്സാ സൗകര്യം ഒരുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. പ്രവേശനം പാസുകള്‍വഴി നിയന്ത്രിച്ചിട്ടുണ്ട്. 90082105, 65015834, 99170905 എന്നീ നമ്ബറുകളില്‍ ബന്ധപ്പെട്ട് പാസുകള്‍ കരസ്ഥമാക്കാം.

അബ്ബാസിയ കാലിക്കറ്റ് ഷെഫ് റസ്റ്റാറന്റില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ ബി.എസ്. പിള്ള (പ്രസി), വഹാബ് റഹ്മാൻ (ജന. സെക്ര),കെ.ജി. ശ്രീകുമാര്‍ (പ്രോഗ്രാം കണ്‍വീനര്‍), സതീഷ് സി. പിള്ള (സുവനീര്‍ കണ്‍വീനര്‍), ഗോപാലകൃഷ്ണൻ, എസ്.എസ്. സുനില്‍, അരുണ്‍സോമൻ, ഹരി പത്തിയൂര്‍, സിനിജിത് എന്നിവര്‍ പങ്കെടുത്തു.

Next Post

യുകെ: മലയാളികളെ തീരാദുഖത്തിലാഴ്ത്തി രണ്ടു പെണ്‍കുട്ടികളുടെ വേര്‍പാട്

Sun Aug 6 , 2023
Share on Facebook Tweet it Pin it Email യുകെയിലെ മലയാളി സമൂഹത്തിന്റെ മനസ്സാക്ഷിയെ നടുക്കി രണ്ടു പെണ്‍കുട്ടികള്‍ അകാലത്തില്‍ വിട പറഞ്ഞു. കവന്‍ട്രിയില്‍ താമസിക്കുന്ന ജോബി മത്തായിയുടെ മകള്‍ ജിസ്‌മോള്‍ (15), സസെക്സില്‍ താമസിക്കുന്ന ബിബിന്റെ മകള്‍ സെറ മരിയ (9) എന്നിവരാണ് വിട പറഞ്ഞത്. രണ്ടു പേരുടേയും മരണം നാട്ടില്‍ വച്ചാണ്. ബന്ധുക്കളോടൊപ്പം കുളിക്കാനിറങ്ങിയ ജിസ്‌മോള്‍ മുങ്ങി മരിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു സെറ മരിയ.ഭാര്യയുടെ […]

You May Like

Breaking News

error: Content is protected !!